എഡിറ്റര്‍
എഡിറ്റര്‍
ക്യാപ്റ്റന്‍ കൂളിന് ആദരവുമായി ടീം ഇന്ത്യ ; ധോണിയുടെ കരിയറിന് തിരശ്ശീല വീഴുന്നുവോ ?
എഡിറ്റര്‍
Thursday 2nd February 2017 10:23am

team-india
ബംഗലൂരു: ടീം ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകന്മാരിലൊരാളും ടീമിനെ ലോകകപ്പുള്‍പ്പടെയുള്ള വിജയപഥങ്ങളിലെത്തിക്കുകയും ചെയ്ത നായകനുമാണ് എം.എസ് ധോണി. ആ താരത്തിലെ നായകനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഇന്നലെ മൈതാനത്തിലേക്കിറങ്ങും മുമ്പ് മാഹിയ്ക്ക് പ്രത്യേക പുരസ്‌കാരം നല്‍കി ടീം ഇന്ത്യയും ബി.സി.സി.ഐയും അദ്ദേഹത്തെ ആദരിച്ചു.

പകരം വയ്ക്കാനില്ലാത്ത നായകമികവിന് നാല് വെള്ളി സ്റ്റാറുകള്‍ ആലേഖനം ചെയ്ത പ്രത്യേകം തയ്യാറാക്കിയ ഫലകമാണ് ടീം സമ്മാനിച്ചത്. നായകനെന്ന നിലയില്‍ ടീമിന് സമ്മാനിച്ച അസുലഭ വിജയങ്ങളെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു ആ സ്റ്റാറുകള്‍. 2007 ട്വന്റി-20 ലോകകപ്പ്, 2009 ലെ ഐ.സി.സി ടെസ്റ്റ് മേസ്,  2011 ലോകകപ്പ്, 2013 വെ ചാമ്പ്യന്‍സ് ട്രോഫി എന്നിവയുടെ ചിത്രങ്ങളും ഫലകത്തില്‍ ആലേഖനം ചെയ്തിരുന്നു.

തങ്ങളുടെ ക്യാപ്റ്റന്‍ കൂളിന് പ്രത്യേകം തയ്യാറാക്കിയ താങ്ക് യൂ നോട്ടുകളും താരങ്ങള്‍ കൈമാറി. സുന്ദര നിമിഷത്തിന്റെ ചിത്രം ബി.സി.സി.ഐ ട്വീറ്ററില്‍ പങ്ക് വയ്ക്കുകയും ചെയ്തു. ട്വന്റി-20 പരമ്പര അവസാനിച്ചതോടെ ഇന്ത്യയുടെ നീല ജഴ്‌സിയില്‍ ധോണി ഇനി ഇറങ്ങുക ചാമ്പ്യന്‍സ് ട്രോഫിയിലായിരിക്കും.


Also Read : പാര്‍ട്ട് ടൈം നിരാഹാര സമരമോ? നിരാഹാര പന്തലില്‍ നിന്നും രാത്രിയായപ്പോള്‍ കാറില്‍കയറിപ്പോകുന്ന വി. മുരളീധരന്റ വീഡിയോ പുറത്ത്


എന്നാല്‍ ധോണി തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമിടുകയാണോ എന്നൊരു സംശയവും വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഉയരുന്നുണ്ട്. മികച്ച ഫോമിലാണെങ്കിലും ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം, തന്റെ ടെസ്റ്റ് കരിയറിന് അന്ത്യം കുറിച്ചതുപോലെ അപ്രതീക്ഷിത തീരുമാനവുമായി മാഹി വരുമോ എന്നാണ് എല്ലാവരും സംശയിക്കുന്നത്. വിട പറയല്‍ ചടങ്ങുകള്‍ക്കും കൊട്ടിഘോഷങ്ങള്‍ക്കും താല്‍പര്യമില്ലാത്ത ധോണി വിരമിക്കല്‍ തീരുമാനം കൈക്കൊണ്ടെന്നും അതിനാലാണ് ഇപ്പോള്‍ താരത്തെ ആദരിക്കാന്‍ ടീമും ബി.സി.സി.ഐയും തയ്യാറായതെന്നുമാണ് കരുതുന്നത്.

Advertisement