എഡിറ്റര്‍
എഡിറ്റര്‍
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനം: ഇഷാന്ത് ശര്‍മയും വിനയ്കുമാറും പുറത്ത്
എഡിറ്റര്‍
Wednesday 13th November 2013 9:08am

blind-cricket

മുംബൈ:  വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. പേസ് ബോളര്‍മാരായ ഇഷാന്ത് ശര്‍മയെയും ആര്‍. വിനയ്കുമാറിനെയും ഒഴിവാക്കി.

ഫോമിലല്ലാത്ത പേസ് ബോളര്‍മാര്‍ക്കു പകരക്കാരായി ധവാല്‍ കുല്‍ക്കര്‍ണിയും മോഹിത് ശര്‍മയും ടീമിലെത്തി. കൊച്ചിയില്‍ 21ന് ആണ് ആദ്യ മല്‍സരം.

ഇഷാന്ത് ശര്‍മയും വിനയ്കുമാറും ഒഴിച്ച് ഓസീസിനെതിരായ ഏകദിന പരമ്പരയിലെ എല്ലാവരെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ടീം: ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, യുവരാജ് സിങ്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, അശ്വിന്‍, ഭുവനേശ്വര്‍കുമാര്‍, മുഹമ്മദ് ഷാമി, അമ്പാട്ടി റായിഡു, അമിത് മിശ്ര, ജയ്‌ദേവ് ഉനദ്കട്, ധവാല്‍ കുല്‍ക്കര്‍ണി, മോഹിത് ശര്‍മ.

Advertisement