എഡിറ്റര്‍
എഡിറ്റര്‍
കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു
എഡിറ്റര്‍
Wednesday 23rd January 2013 8:15am

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സിസിഎല്‍ )മല്‍സരത്തിനുള്ള കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ ക്യാപ്റ്റനും ഇന്ദ്രജിത് വൈസ് ക്യാപ്റ്റനുമായിരിക്കും.

Ads By Google

രാജീവ് പിള്ള, നിവിന്‍ പോളി, മണിക്കുട്ടന്‍, ബിനീഷ് കോടിയേരി, സൈജു കുറുപ്പ്, കലാഭവന്‍ പ്രജോദ് തുടങ്ങിയവര്‍ ടീമിലുണ്ട്. കോച്ചിങ് ക്യാമ്പ് 29ന് തുടങ്ങും.

ഫെബ്രുവരി ഒന്‍പതിന് കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് സീസണിന്റെ ഉദ്ഘാടനം.

കേരള സ്‌െ്രെടക്കേഴ്‌സ് ആദ്യ മല്‍സരത്തില്‍ മുംബൈ ഹീറോസിനെ നേരിടും. ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടനത്തിന് എത്തും. മാര്‍ച്ച് 10ന് ബാംഗ്ലൂരിലാണ് ഫൈനല്‍.

ഭാവനയും മംമ്താ മോഹന്‍ദാസുമാണ് ടീം അംബാസഡര്‍മാര്‍.

ടീം: മോഹന്‍ലാല്‍, ഇന്ദ്രജിത്ത്, രാജീവ് പിള്ള, നിവിന്‍ പോളി, വിവേക് ഗോപന്‍, മണിക്കുട്ടന്‍, പ്രജോദ് കലാഭവന്‍, ബിനീഷ് കോടിയേരി, സൈജു കുറുപ്പ്,റിയാസ് ഖാന്‍, വിനു മോഹന്‍, അര്‍ജുന്‍, അരുണ്‍ ബെന്നി, മഥന്‍ മോഹന്‍,

വരുമാനത്തിന്റെ 20% അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കും അഞ്ചു ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കും.

Advertisement