തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടു ടീകോം അയച്ചെന്നു പറയുന്ന കത്ത് സംസ്ഥാന സര്‍ക്കാരിനു ലഭിച്ചിട്ടില്ലെന്നു സ്മാര്‍ട് സിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ്.ശര്‍മ. ടീകോം സര്‍ക്കാരിനു കത്തയച്ചെന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ശര്‍മ വ്യക്തമാക്കി.

വ്യവസായി എം.യൂസഫലിയെ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇടനിലക്കാരനാക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണു തീരുമാനിച്ചത്. നിലവിലെ കരാറിനു വിധേയമായി ചര്‍ച്ച നടത്തുന്നതിനായാണ് യൂസഫലിയെ നിയോഗിച്ചിട്ടുളളതെന്നും എസ്.ശര്‍മ പറഞ്ഞു.

അതിനിടെ സ്മാര്‍ട്ട് സിറ്റിയ്ക്കായി വിട്ടുകൊടുത്ത ഭൂമിയില്‍ കെ.എസ്.ഇ.ബി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറണാകുളം ജില്ലാ കലക്ടര്‍ സ്‌റ്റേ ചെയ്തുിട്ടുണ്ട്. ഇക്കാര്യമറിയിച്ച് കെ.എസ്.ഇ.ബി.യ്ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കി. കൂടാതെ നിര്‍മ്മിച്ച കരിങ്കല്‍ കെട്ടുകള്‍ പൊളിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ കലക്ടര്‍ കെ.എസ്.ഇ.ബിയ്ക്ക് നോട്ടീസ് നല്‍കി.