എഡിറ്റര്‍
എഡിറ്റര്‍
ശമ്പളം നല്‍കിയില്ല: ആത്മഹത്യാഭീഷണി മുഴക്കി അധ്യാപികമാര്‍ കളക്ട്രേറ്റിന് മുകളില്‍
എഡിറ്റര്‍
Thursday 30th January 2014 2:51pm

teachers-suicide

കല്‍പ്പറ്റ: വയനാട് കളക്ട്രേറ്റിന് മുകളില്‍ കയറി അധ്യാപികമാരുടെ ആത്മഹത്യാ ഭീഷണി.

ശമ്പളം കൃത്യമായി നല്‍കാത്തതില്‍ പ്രതിഷേധിച്ചതായിരുന്നു ഇവരുടെ അറ്റ കൈ പ്രയോഗം. വയനാട് സ്വദേശികളായ ലിസി, പ്രതിഭ സുജാത എന്നിവരാണ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

2012 മുതല്‍ ഇവര്‍ക്ക് ജോലി ചെയ്യുന്നതിന് ശമ്പളം ലഭിക്കുന്നില്ല. ഇവര്‍ക്കൊപ്പം ശമ്പളം ലഭിക്കാത്ത മറ്റ് അധ്യാപകരും ഏറെ നാളായി സമരത്തില്‍ തന്നെയാണ്.

ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എല്ലാമാസവും 5000 രൂപ ഓണറ്റേറിയം നല്‍കാന്‍ കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഓണറ്റേറിയമോ ശമ്പളമോ നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല.

ഈ സാഹചര്യത്തിലാണ് കളക്ടേറ്റിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കാന്‍ ഇവര്‍ തീരുമാനിച്ചത്.

തുടര്‍ന്ന് എ.ഡി.എം എം.ടി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരുമായി അനുനയ ചര്‍ച്ചകള്‍ നടത്തുകയും വിഷയം ഉടന്‍ പരിഹരിക്കുമെന്ന ഉറപ്പ് നല്‍കുകയും ചെയ്തു.

ഇതിന് ശേഷമാണ് ഇവര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ ഇറങ്ങാന്‍ തയ്യാറായത്.

Advertisement