ലണ്ടന്‍: കറിയുടെ മണമുണ്ടെന്നു പറഞ്ഞ് ഏഷ്യന്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ എയര്‍ ഫ്രഷ്‌നര്‍ പ്രയോഗിച്ച ടീച്ചറുടെ നടപടി വിവാദമായി. ഏഷ്യന്‍ വിദ്യാര്‍ത്ഥികളുടെ നേരെയാണ് ടീച്ചര്‍ സ്‌പ്രേ പ്രയോഗം നടത്തിയത്.

എലിസബത്ത് ഡേവിസെന്ന ടീച്ചര്‍ക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. മൂന്നുവയസിനും ആറുവയസിനും ഇടയിലുള്ള കുട്ടികളെയാണ് അപമാനിക്കുന്ന രീതിയില്‍ സ്‌പ്രേ പ്രയോഗം നടത്തിയത്.

ബംഗ്ലാദേശില്‍ നിന്നുള്ള കുട്ടികളാണ് ടീച്ചറുടെ ഈ ശിക്ഷാനടപടിക്ക് വിധേയരായത്. മറ്റുചില ആരോപണങ്ങളും ടീച്ചറുടെ പേരില്‍ ഉയര്‍ന്നിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ടീച്ചര്‍ക്കെതിരേ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ടീച്ചറെ പുറത്താക്കിയിട്ടുണ്ട്.

സിറ്റി സ്‌കൂളിലാണ് ടീച്ചര്‍ പഠിപ്പിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ടീച്ചര്‍ അധ്യാപനരംഗത്തുണ്ട്. ഇവിടുത്തെ കുട്ടികളില്‍ പകുതിയിലധികവും ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്.