തിരുവനന്തപുരം: വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്ത്് നിന്ന് മുല്ലക്കര രത്‌നാകരനാണ് ഇക്കാര്യം ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തടവില്‍ കഴിയുന്ന ബാലകൃഷ്ണപ്പിള്ള ഇന്നലെ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനെക്കുറിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിപക്ഷ പ്രതിഷേധത്തിനൊടുവില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു. കുത്തിയിരിപ്പ് സമരം ജനാധിപത്യ വിരുദ്ധമാണെന്ന് മുന്‍സ്പീക്കര്‍മാര്‍ റൂളിങ് നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദനും മുല്ലക്കര രത്‌നാകരനും നടത്തിയ പ്രസംഗത്തില്‍ ബാലകൃഷ്ണപ്പിള്ള തടവില്‍ ഫോണ്‍ ഉപയോഗിച്ചതിനെക്കുറിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന്് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിക്ക് വ്യക്തമായ വിശദീകരണം നല്‍കാനായില്ല. ഇതെ തുടര്‍ന്നാണ് പ്രതിപക്ഷം കുത്തിയിരിപ്പ് സമരം തുടങ്ങിയത്. മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി… താങ്കളെ ബാലകൃഷ്ണപ്പിള്ള ഫോണില്‍ ബന്ധപ്പെട്ടിരുന്നോയെന്ന് തങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിച്ചതായി സി.ദിവാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മറ്റ് മന്ത്രിമാരോടും ഇക്കാര്യം ചോദിച്ചു എന്നാല്‍ അതിനൊന്നും വ്യക്തമായ മറുപടി പറഞ്ഞില്ലെന്നും ഇതെ തുടര്‍ന്നാണ് കുത്തിയിരിപ്പ് സമരം നടത്തിയതെന്നും ദിവാകരന്‍ പറഞ്ഞു.

അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികള്‍ക്ക് നേരെ അന്വേഷണം നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തങ്ങളുടെ ശത്രുക്കള്‍ ആരാണെന്ന് ആക്രമിക്കപ്പെട്ട അധ്യാപകന്റെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിട്ടും അവര്‍ക്കെതിരെ അന്വേഷണത്തിന് നടപടിയുണ്ടാവുന്നില്ല. മുഖ്യമന്ത്രിയുടെ മുന്‍ സഹപ്രവര്‍ത്തകനും ഇപ്പോഴത്തെ സഹപ്രവര്‍ത്തകനുമാണ് അന്വേഷണത്തില്‍ ഇടപെടുന്നതെന്ന് ബാലകൃഷ്ണപ്പിള്ളയുടെയും ഗണേഷ്‌കുമാറിന്റെയും പേരെടുത്ത് പറയാതെ പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതേസമയം സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും അത് രാഷ്ട്രീയ വിവാദമാക്കരുതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം ആര്‍.വി.എച്ച്.എസിലെ അധ്യാപകനെ കഴിഞ്ഞ ദിവസമാണ് ഗുരുതരമായി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. എച്ച്.എസിലെ അധ്യാപകനായ വാളകം സ്വദേശി കൃഷ്ണകുമാറിനാണ് മര്‍ദ്ദനമേറ്റ്ത്. കൃഷ്ണകുമാറിന്റെ ഭാര്യ ആര്‍.വി.എച്ച്.എസിലെ പ്രധാനാധ്യാപികയാണ്. മാനേജ്‌മെന്റുമായി നിയമയുദ്ധം നടത്തിയാണ് അര്‍ഹതപ്പെട്ട പ്രമോഷന്‍ ഇവര്‍ നേടിയത്. ഇപ്പോഴും ഇത് സംബന്ധിച്ച് കേസ് തുടരുകയാണ്. അന്നുമുതല്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഭീഷണി നിലനില്‍ക്കുകയാണെന്ന് ഭാര്യ ഗീത പറഞ്ഞിരുന്നു.

പിള്ളയുടെ സ്‌ക്കൂളിലെ അധ്യാപകന്റെ ശരീരത്തിലൂടെ കമ്പികയറ്റി