കൊട്ടാരക്കര: അധ്യാപകനെ ക്രൂരമായി അക്രമിച്ച സംഭവത്തിലെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഐ.ജി പത്മകുമാര്‍ ഇന്ന് കൊട്ടാരക്കരയിലെത്തും. പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗവും കൊട്ടാരക്കരയില്‍ ഇന്ന് നടക്കും.

അന്വേഷണത്തില്‍ പോലീസിനുമേല്‍ യാതൊരു ബാഹ്യ ഇടപെടലും ഇല്ലെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് വ്യക്തമാക്കി.

Subscribe Us:

അതേസമയം, അധ്യാപകന് നേരെയുള്ള ആക്രമണത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.