Categories

ചായ ദേശീയപാനിയമാക്കണമെന്ന് വാണിജ്യകാര്യസമിതി

ന്യൂദല്‍ഹി: ചായ ദേശീയ പാനീയമായി പ്രഖ്യാപിക്കണമെന്ന്‌ വാണിജ്യകാര്യ പാര്‍ലമെന്ററി സ്ഥിരംസമിതി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇന്ത്യയിലെ 83% വീടുകളിലും ചായയുടെ ഉപഭോഗമുണ്ടെന്നും 96 – 99% പ്രദേശങ്ങളിലും ചായ വ്യാപകമായിട്ടുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.

Ads By Google

പാക്കിസ്ഥാനില്‍ കരിമ്പ് ജ്യൂസും ചൈനയില്‍ ഗ്രീന്‍ ടീയും ദേശീയ പാനീയമായി ഏറെക്കാലം മുന്‍പേ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്ത് തേയില കയറ്റുമതി ചെയ്യുന്നതില്‍ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.

അതിനാല്‍ ചായ ദേശീയപാനിയമാക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് വാണിജ്യകാര്യ സമിതിയുടെ വാദം. ലോകത്തെ തേയില കയറ്റുമതിയില്‍ 12% ആണ് ഇന്ത്യയുടെ വിഹിതം. ഗുണനിലവാരം കുറയുന്നതിനാല്‍ ദക്ഷിണേന്ത്യയിലെ തേയിലയ്ക്ക് വിലയിടിയുന്ന പ്രശ്‌നം ഗൗരവത്തിലെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

Tagged with: