എഡിറ്റര്‍
എഡിറ്റര്‍
ടി.ഡി.പി നേതാവ് യെരന്‍ നായിഡു വാഹനാപകടത്തില്‍ മരിച്ചു
എഡിറ്റര്‍
Friday 2nd November 2012 9:09am

ഹൈദരാബാദ്: മുന്‍കേന്ദ്രമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ യെറാന്‍ നായിഡു (55) റോഡപകടത്തില്‍ മരിച്ചു. ഇന്ന്  വെളുപ്പിന് ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയില്‍ വെച്ചായിരുന്നു അപകടം.

ശ്രീകാകുളം ജില്ലയിലെ രാനസ്ഥലത്ത് വെച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ഓയില്‍ ടാങ്കറുമായി ഇടിക്കുകയായിരുന്നു.

Ads By Google

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വിശാഖപട്ടണത്തു നിന്ന് ശ്രീകാകുളത്തേക്ക് വരികയായിരുന്നു നായിഡു. അപകടം നടന്ന ഉടന്‍ തന്നെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്നരയോടുകൂടി അന്ത്യം സംഭവിക്കുകയായിരുന്നു.

നായിഡുവിനൊപ്പം വണ്ടിയിലുണ്ടായിരുന്ന മറ്റ് 4 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

1996 മുതല്‍ 1998 വരെ കേന്ദ്രഗ്രാമവികസന മന്ത്രിയായിരുന്നു. 4 തവണ എം.പിയായിരുന്നു. നായിഡുവിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റു.  സംസ്‌കാരം സ്വദേശമായ ശ്രീകാകുളത്തെ നിമന്ദ ഗ്രാമത്തില്‍ നടക്കും. ഭാര്യയും 2 മക്കളുമുണ്ട്.

Advertisement