മുംബൈ: ബാബ്ലി അണക്കെട്ട് പ്രശ്‌നവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡുവിനെ ബലംപ്രയോഗിച്ച് ഔറഗംബാദ് ജയിലിലേക്ക് മാറ്റി. നിരോധനം മറികടന്ന് അണക്കെട്ട് സന്ദര്‍ശിക്കാന്‍ ശ്രമിച്ചതിനാണ് നായിഡു അടക്കം 74 പാര്‍ട്ടിപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്.

ഗോദാവരി നദിക്ക് കുറുകേ മഹാരാഷ്ട്ര നിര്‍മ്മിച്ച ബബ്ലി അണക്കെട്ട് ആന്ധ്രയിലേക്കുള്ള ജലവിതാനത്തെ ബാധിക്കുമെന്നാണ് നായിഡു ആരോപിക്കുന്നത്. അതിനിടെ അണക്കെട്ട് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.