മികച്ച നാടകം, അതിലും മികച്ച അഭിനയം; മോദി ലോകം കണ്ട ഏറ്റവും മികച്ച അഭിനേതാവെന്ന് ടി.ഡി.പി എം.എല്‍.എ
No-confidence Motion
മികച്ച നാടകം, അതിലും മികച്ച അഭിനയം; മോദി ലോകം കണ്ട ഏറ്റവും മികച്ച അഭിനേതാവെന്ന് ടി.ഡി.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st July 2018, 11:04 am

ന്യൂദല്‍ഹി: അവിശ്വാസ പ്രമേയത്തിന്‍മേലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് തെലുങ്ക് ദേശം പാര്‍ട്ടി(ടി.ഡി.പി) എം.എല്‍.എ കേശിനേനി ശ്രീനിവാസ്.

ലോകം കണ്ട ഏറ്റവും മികച്ച അഭിനേതാവാണ് മോദിയെന്നും അദ്ദേഹത്തിന്റെ ഇന്നലത്തെ പ്രസംഗം ഒരു ബ്ലോക്ബസ്റ്റര്‍ സിനിമ പോലെ തോന്നിച്ചെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

“മഹത്തായ ഒരു പ്രസംഗം സമ്മാനിച്ചതിന് ഞാന്‍ അദ്ദേഹത്തിന് നന്ദി പറയുകയാണ്. ഒന്നരമണിക്കൂര്‍ നീളുന്ന ആ പ്രസംഗം ഒരു ബോളിവുഡ് സിനിമ പോലെയാണ് തോന്നിയത്. മികച്ച നാടകം. അതിലും മികച്ച അഭിനയം”- എന്നായിരുന്നു എം.എല്‍.എയുടെ വിമര്‍ശനം.

വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; പശുവിനെ കടത്തിയെന്ന പേരില്‍ അല്‍വാറില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

90 മിനുട്ട് നീണ്ട മോദിയുടെ പ്രസംഗത്തിന് ശേഷം ടി.ഡി.പി എം.പി ശ്രീനിവാസ് സംസാരിക്കാനായി 30 മിനുട്ട് സമയം ആവശ്യപ്പെട്ടെങ്കിലും ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ ആകെ 5 മിനുട്ട് സമയം മാത്രമായിരുന്നു ഇദ്ദേഹത്തിന് അനുവദിച്ചത്.

ആന്ധ്രയിലെ ടി.ഡി.പി സര്‍ക്കാരായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുന്നത്. ശ്രീനിവാസായിരുന്നു സര്‍ക്കാരിലുള്ള അവിശ്വാസം രേഖപ്പെടുത്തുന്ന ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്.

ടി.ഡി.പി അംഗമായ ജയ്‌ദേവ് ഗല്ലയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച ജയ്‌ദേവ് ഗല്ല ആന്ധ്രപ്രദേശിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് ആരോപിച്ചിരുന്നു. അഴിമതിക്കെതിരായ മോദിയുടെ നിലപാടില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മോദി റുവാണ്ട പ്രസിഡന്റിന് സമ്മാനിക്കുന്നത് 200 പശുക്കളെ

അവിശ്വാസ പ്രമേയ ചര്‍ച്ചയിന്‍മേല്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.

പ്രധാനമന്ത്രി സത്യസന്ധനല്ലെന്നും റാഫേല്‍ വിമാന ഇടപാടില്‍ സര്‍ക്കാര്‍ രാജ്യത്തോട് കള്ളം പറഞ്ഞെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ ആരോപിച്ചിരുന്നു.

റാഫേല്‍ വിമാന ഇടപാടില്‍ രഹസ്യ ഉടമ്പടിയുണ്ടെന്ന നിലപാട് കള്ളമാണ്. പ്രധാനമന്ത്രി രാജ്യത്തോട് ഇക്കാര്യം വിശദീകരിക്കണം. രഹസ്യ ഉടമ്പടിയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോട് നേരിട്ടുപറഞ്ഞെന്ന് രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ വ്യവസായിക്കാണ് കരാര്‍ നല്‍കിയത്.

മോദിക്കും അമിത് ഷായ്ക്കും അധികാരമില്ലാതെ നിലനില്‍പ്പില്ലെന്നും രാഹുല്‍ ആഞ്ഞടിച്ചു. അധികാരം പോയാല്‍ പല നടപടികളും നേരിടേണ്ടിവരും. ഇതുഭയന്നാണ് എതിര്‍ശബ്ദങ്ങളെ തച്ചുതകര്‍ക്കാന്‍ ഇരുവരും ശ്രമിക്കുന്നത്. സ്ത്രീകളും ദളിതരും ആക്രമിക്കപ്പെടുമ്പോള്‍ മോദിക്ക് മൗനമാണെന്നും രാഹുല്‍ തുറന്നടിച്ചു.

തന്റെ വാക്കുകള്‍ കേട്ട് പ്രധാനമന്ത്രി പുഞ്ചിരിക്കുകയാണ്. എന്നാല്‍ അദ്ദേഹം അസ്വസ്ഥനാണ്. മോദിക്ക് എന്റെ കണ്ണുകളില്‍ നോക്കാനാവില്ല. അദ്ദേഹം സത്യസന്ധനല്ല”- തുടങ്ങിയ കടുത്ത വാക്കുകള്‍ രാഹുല്‍ പ്രസംഗത്തില്‍ ഉപയോഗിച്ചിരുന്നു.

എന്നാല്‍ തന്റെ പ്രസംഗത്തിലുടനീളം നരേന്ദ്ര മോദിയെ കടന്നാക്രമിച്ച രാഹുല്‍ ഏറ്റവും അവസാനം മോദിക്ക് സമീപത്തേക്ക് നടന്നടുത്ത് അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയായിരുന്നു.

എന്നാല്‍ നരേന്ദ്രമോദിയെ ആശ്ലേഷിച്ച രാഹുല്‍ ഗാന്ധിയുടെ നടപടിക്കെതിരെ സ്പീക്കര്‍ സുമിത്ര മഹാജന്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ സഭാമര്യാദ പാലിച്ചില്ലെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്. മോദിയെ ആലിംഗനം ചെയ്തശേഷം കണ്ണിറുക്കിയത് ശരിയായ നടപടിയല്ലെന്നും അവര്‍ വിമര്‍ശിച്ചിരുന്നു.

സഭയ്ക്കുള്ളില്‍ നാടകം വേണ്ടെന്നും പ്രധാനമന്ത്രിപദത്തെ മാനിക്കണമെന്നും സ്പീക്കര്‍ തുറന്നടിച്ചു. രാഹുലിനെ തിരിച്ചുവിളിച്ച് മോദി പുറത്തുതട്ടിയിരുന്നു. രാഹുലിന്റെ പ്രസംഗത്തിനും ആലിംഗനത്തിനും രാഷ്ട്രീയ ഭേദമന്യെ അഭിനന്ദനങ്ങള്‍ ലഭിക്കുന്നതിനിടെയായിരുന്നു സ്പീക്കറുടെ വിമര്‍ശനം.