കൊച്ചി: കൊച്ചി ഏകദിനം ഉപേക്ഷിക്കാനിടയായതിന്റെ ഉത്തരാവാദിത്തം ഏറ്റെടുക്കുന്നതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കെ സി മാത്യു. കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയെ വേട്ടയാടിയപോലെ തന്നെയും വേട്ടയാടാന് ചിലരുടെ ശ്രമമെന്നും മാത്യൂ ആരോപിച്ചു. ഒന്നാം ഏകദിനം മഴമൂലം ഉപേക്ഷച്ചതോടെയാണ് വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

മല്‍സരം നടക്കാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ചിലര്‍ കെ സി എയ്‌ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുകയാണ്. ഗ്രൗണ്ടില്‍ ഡ്രൈനേജ് സംവിധാനം ശരിയായിരുന്നില്ലെന്നും ടി സി മാത്യൂ പറഞ്ഞു.

ഏകദിന ക്രിക്കറ്റിനുവേണ്ട സൗകര്യങ്ങളൊരുക്കാന്‍ കെ സി എയ്ക്ക് കഴിഞ്ഞില്ലെന്ന് എസ് കെ നായര്‍ നേരത്തേ ആരോപിച്ചിരുന്നു. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടക്കാതെയാണ് ഏകദിനത്തിന് സജ്ജമായതെന്നും നായര്‍ ആരോപിച്ചിരുന്നു.