ലണ്ടന്‍: സംഗീതം കൊണ്ടും, സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും അമേരിക്കന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ടൈലര്‍ സ്വിഫ്റ്റ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സ്വിഫ്റ്റിന്റെ ഗാനങ്ങളോ, കഥാപാത്രങ്ങളോ സൗന്ദര്യമോ അല്ല ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. നടിയുടെ രാജ്യസ്‌നേഹത്തെക്കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ക്ക് പറയാനുള്ളത്.

ആഗസ്റ്റ് ഒന്നിന് വാഷിംങ്ടണിലെ വെരിസോണ്‍ സെന്ററിലെ പരിപാടിക്ക് ശേഷം സ്വിഫ്റ്റ് വെര്‍ജീനിയയിലെ സൈനിക സ്മാരം സന്ദര്‍ശിച്ചതാണ് വാര്‍ത്തയായത്. അമേരിക്കയ്ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ ശവകൂരിടത്തിനു മുന്നിലെത്തി സ്വിഫ്റ്റ് സല്യൂട്ട് ചെയ്തു.

സെമിത്തേരിയിലെത്തിയ ഗായിക ജോണ്‍ എഫ് കെന്നഡിയുടെയും റോബര്‍ട്ട് കെന്നടിയുടെയും ശവകുടീരത്തില്‍ പുഷ്പങ്ങളര്‍പ്പിക്കുകയും ചെയ്തു. അതിന് ശേഷം അബ്രഹാം ലിങ്കന്റെ സ്മാരകം സ്ഥിതിചെയ്യുന്ന ലിങ്കണ്‍ മെമ്മോറിയലും സ്വിഫ്റ്റ് സന്ദര്‍ശിച്ചു.