എഡിറ്റര്‍
എഡിറ്റര്‍
സാധാരണക്കാരന് ബുദ്ധിമുട്ടായ നികുതി സമ്പ്രദായം അധികാരത്തിലെത്തിയാല്‍ പരിഷ്‌കരിക്കും:മോഡി
എഡിറ്റര്‍
Monday 6th January 2014 12:43am

narendra-modi

ന്യൂദല്‍ഹി: സാധാരണക്കാരന് ബുദ്ധിമുട്ടായ നിലവിലെ നികുതി സമ്പ്രദായം ബി.ജെ.പി അധികാരത്തിലെത്തിയാല്‍ പരിഷ്‌കരിക്കുമെന്ന് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി.

ദല്‍ഹിയില്‍ ബാബാ രാംദേവ്  ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഡി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രപ്രധാനമായിരിക്കും. മുന്‍കാലത്തെ തിരഞ്ഞെടുപ്പ് പാരമ്പര്യങ്ങളെ തകര്‍ക്കുന്നതായിരിക്കക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ്.

ജനങ്ങളുടെ പ്രക്ഷോഭമാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഒരു പ്രതികൂലവാദിയല്ല. നിരാശ എന്നത് എന്തെന്ന് തനിക്ക് അറിയില്ല. നിരാശ എന്നൊരു വാക്ക് തന്റെ നിഘണ്ടുവില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ചായ വിറ്റ് നടന്നിരുന്നയാളെ ജനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നുവെന്നും വേദന അനുഭവിച്ച് വളര്‍ന്ന തനിക്ക് മറ്റുള്ളവരുടെ വേദന മനസിലാക്കാന്‍ രാജ്യത്തൊട്ടാകെ സഞ്ചരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വികസന കാര്യത്തില്‍ ചൈനയെ കണ്ടുപഠിക്കണം. കഴിവുകളെ വികസിപ്പിക്കണമെന്നും സമര്‍പ്പണവും മന:ശ്കതിയുമാണ് രാജ്യത്തിനാവശ്യമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

ജി.എസ്.എല്‍.വി ദൗത്യം വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആര്‍.ഒ  ശാസ്ത്രജ്ഞരെയും  അദ്ദേഹം അനുമോദിച്ചു.

Advertisement