Administrator
Administrator
മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് നികുതി വകുപ്പിന്റെ അംഗീകാരം
Administrator
Saturday 9th October 2010 11:00am

sikkim lotteryകൊച്ചി: മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഭൂട്ടാന്‍ ലോട്ടറിയുടെ കേരളത്തിലെ അംഗീകൃത ഏജന്‍സിയാണെന്ന് വ്യക്തമാക്കി വാണിജ്യനികുതി വകുപ്പ് രംഗത്ത്. ലോട്ടറിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെത്തന്നെയാണ് ഈ സാമ്പത്തികവര്‍ഷം മേഘയ്ക്ക് രജിസ്‌ട്രേഷന്‍ പുതുക്കിനല്‍കാന്‍ വാണിജ്യനികുതി വകുപ്പ് തീരുമാനിച്ചത്. ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിന് വിരുദ്ധമായാണ് നടപടി.

പാലക്കാട് നികുതിവകുപ്പ് അസിസ്റ്റന്റ് കമ്മീഷണറാണ് മേഘയ്ക്ക് രജിസ്‌ട്രേഷന്‍ പുതുക്കിനല്‍കിയത്. ഈവര്‍ഷം ഏപ്രില്‍ മൂന്നിന് 10,000 രൂപ വാങ്ങിയാണ് രജിസ്‌ട്രേഷന്‍ പുതുക്കിയത്.

നേരത്തേ മേഘയെ ഔദ്യോഗിക പ്രമോട്ടറായി അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. മേഘ ഹാജരാക്കിയ രേഖകള്‍ വെട്ടിത്തിരുത്തിയതാണെന്നും ഇത് അംഗീകരിക്കാനില്ലെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഭൂട്ടാന്‍ സര്‍ക്കാറുമായി മേഘ കരാറൊന്നും ഒപ്പിട്ടില്ലെന്നും, കരാര്‍ ഒപ്പിട്ട മോണിക്കാ എന്റപ്രൈസിന്റെ മൂന്നാമത്തെ സബ് കമ്പനിയായാണ് മേഘ വിതരണം ഏറ്റെടുത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Advertisement