ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്‌സിനെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി ബാധിക്കുന്നു. സേവന നികുതി കുടിശ്ശിക അടക്കാത്തതിനാല്‍ ജെറ്റ് എയര്‍വേയ്‌സിന്റെ അയാട്ട അക്കൗണ്ടുകള്‍ റവന്യൂ വകുപ്പ് മരവിപ്പിച്ചു. 69 കോടിയുടെ സേവന നികുതി കുടിശ്ശികയാണ് ജെറ്റ് എയര്‍വേയ്‌സ് വരുത്തിയിരിക്കുന്നത്.

കുടിശിക അടച്ചില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നു വെള്ളിയാഴ്ച മുന്നറിയിപ്പു നല്‍കിയിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കുടിശ്ശിക ജെറ്റ് എയര്‍വേയ്‌സ് അടച്ചിട്ടില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു.

അയാട്ട അക്കൗണ്ടുകള്‍ വഴിയാണ് മറ്റു വിമാനക്കമ്പനികളുമായുള്ള യാത്രയും കാര്‍ഗോ ബിസിനസും നടക്കുന്നത്.

എന്നാല്‍, കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്നും അയാട്ടയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളാണ് മരവിപ്പിച്ചതെന്നും ജെറ്റ് വക്താവ് അറിയിച്ചു.

ജെറ്റ് എയര്‍വേയ്‌സില്‍ പരസ്യം നല്‍കാന്‍ അവസരം

ജെറ്റ് എയര്‍വേയ്‌സ് സഹാറ ഇന്ത്യക്ക് 478 കോടി നല്‍കണം

ജെറ്റ് എയര്‍വെയ്‌സില്‍ ഡിസംബര്‍ മാസം ശമ്പളമില്ല

ജെറ്റ് എയര്‍വേയ്‌സ് ചെയര്‍മാന് ആദായ നികുതി വകുപ്പ് നോട്ടീസ്

Malayalam news

Kerala news in English