Categories

Headlines

സംഘികള്‍ മോദി, യോഗി ഭക്തരായത് രാഷ്ട്രീയംകൊണ്ടല്ല, മതം കൊണ്ടും വിദ്വേഷം കൊണ്ടും: അത് ഇന്ത്യന്‍ നവോത്ഥാനത്തെ സഹായിക്കില്ല; പ്രമുഖ സംഘപരിവാര്‍ അനുകൂല കോളമിസ്റ്റ് താവ്‌ലീന്‍ സിങ്

ന്യൂദല്‍ഹി: സംഘപരിവാര്‍ അനുകൂലികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഭക്തന്മാരായത് രാഷ്ട്രീയം കൊണ്ടല്ല മതംകൊണ്ടാണെന്ന് തനിക്കിപ്പോള്‍ ബോധ്യമായെന്ന് പ്രമുഖ സംഘപരിവാര്‍ അനുകൂല കോളമിസ്റ്റ് താവ്‌ലീന്‍ സിങ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോമൂത്രം കുടിക്കുന്ന ഫോട്ടോ പോസ്റ്റു ചെയ്തതിന്റെ പേരില്‍ സംഘപരിവാര്‍ അനുകൂലികളുടെ തെറിവിളി നേരിടേണ്ടി വന്നതിനെ തുടര്‍ന്നുള്ള ‘തിരിച്ചറിവ്’ എന്ന നിലയില്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് താവ്‌ലീന്‍ ഇങ്ങനെ പറയുന്നത്.

‘ദശാബ്ദങ്ങളായുള്ള കപടമതേതരത്വമാണ് ഹിന്ദു രോഷമെന്നാണ് മനസിലാക്കുന്നതെന്നും തീര്‍ത്തും ഇന്ത്യന്‍ ആശയത്തില്‍ ഉറച്ച ഇന്ത്യന്‍ നവോത്ഥാനത്തെയാണ് പിന്തുണയ്ക്കുന്നതെന്നും ഞാന്‍ മുമ്പു പറഞ്ഞിരുന്നു. പക്ഷെ ആ നവോത്ഥാനം ഒരിക്കലും വിദ്വേഷത്തിന്റെ പുറത്ത് സൃഷ്ടിക്കപ്പെടേണ്ട ഒന്നല്ല എന്നായിരുന്നു ധാരണ. നമ്മുടെ നവ-ദേശീയവാദികള്‍ ഇന്‍ക്ലൂസീവായ സമീപനമാണ് സ്വീകരിക്കേണ്ടത് അല്ലാത്തപക്ഷം ഒരു പ്രതീക്ഷയുമില്ല’ എന്ന ബോധ്യം പങ്കുവെച്ചാണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Also Read: വന്യജീവികളെ സ്‌നേഹിക്കുന്നെങ്കില്‍ ദയവുചെയ്ത് അവയുടെ ചിത്രമെടുത്ത് പോസ്റ്റ് ചെയ്യല്ലേ; അഭ്യര്‍ത്ഥനയുമായി ദേശീയ കടുവ സംരക്ഷണ അതോറിറ്റി


യോഗി ആദിത്യനാഥ് ഗോമൂത്രം കുടിക്കുന്ന ഫോട്ടോ ഒറിജിലനാണെന്നു തെറ്റുദ്ധരിച്ചാണ് താന്‍ പോസ്റ്റു ചെയ്തത്. എന്നാല്‍ ഇതിന്റെ പേരില്‍ തനിക്കു നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ ചില കാര്യങ്ങള്‍ പഠിപ്പിച്ചു എന്നു പറഞ്ഞാണ് അവര്‍ സംഘപരിവാര്‍ അനുകൂലികളെക്കുറിച്ചുള്ള ‘കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്നത്.

‘ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ച് ഞാന്‍ എന്ത് ഗവേഷണം നടത്തിയാലും ലഭിക്കാത്തത്ര കാര്യങ്ങള്‍ നിങ്ങളുടെ ട്വീറ്റുകള്‍ എന്നെ പഠിപ്പിച്ചു. എന്തുകൊണ്ടാണ് രോഷാകുലരായ ഒരുപാട് ഹിന്ദുക്കള്‍ സോഷ്യല്‍ മീഡിയകളിലും ടി.വിയിലും നമ്മുടെ ഹൈവേകളിലുമൊക്കെ പ്രത്യക്ഷപ്പെടുന്നതെന്ന് ഞാന്‍ കുറച്ചുകാലമായി ആലോചിക്കുകയായിരുന്നു. ഇപ്പോള്‍ എനിക്ക് കാര്യം നന്നായി പിടികിട്ടി.’ എന്നു പറഞ്ഞുകൊണ്ടാണ് അവര്‍ തന്റെ ‘കണ്ടെത്തലുകള്‍’ അവതരിപ്പിച്ചു തുടങ്ങുന്നത്.

‘എന്നെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവരുടെ ട്വിറ്റര്‍ ഹാന്റിലുകളില്‍ അവര്‍ സ്വയം വിശേഷിപ്പിച്ചത് ഹിന്ദു ദേശീയവാദികളെന്നും പ്രധാനമന്ത്രിയെയും യു.പി മുഖ്യമന്ത്രിയെയും ആരാധിക്കുന്നവരെന്നുമാണ്. രാഷ്ട്രീയ കാരണങ്ങള്‍ക്കപ്പുറം മതമാണ് അവരുടെ പിന്തുണയ്ക്കു കാരണമെന്നതാണ് എന്നെ അമ്പരപ്പിച്ചത്. വിദ്വേഷ ട്വീറ്റുകള്‍ വന്ന ട്വിറ്റര്‍ ഹാന്റിലുകളില്‍ പലതിലും ഹിന്ദു ദേവികളുടെ ചിത്രവും മതചിഹ്നങ്ങളുമുണ്ടായിരുന്നു. ചുരുക്കം ചിലര്‍ ക്രിക്കറ്റിലും, ഗോള്‍ഫിലും യാത്രയിലും മതേതര താല്‍പര്യങ്ങളുണ്ടെന്ന് പറഞ്ഞെങ്കിലും ഭൂരിപക്ഷം പേരും ദേശീയതയില്‍ മാത്രം താല്‍പര്യമുള്ള ‘അഭിമാനിയായ ഹിന്ദുക്കള്‍’ ആണ്. തങ്ങള്‍ക്ക് മുസ്‌ലീങ്ങളോട് വിദ്വേഷം മാത്രമേയുള്ളൂവെന്ന് ഭൂരിപക്ഷം പേരും സമ്മതിച്ചിട്ടുമുണ്ട്.’ അവര്‍ കുറിക്കുന്നു.

‘അറബികള്‍ ഗ്ലാസില്‍ ഒട്ടകമൂത്രം ശേഖരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ഗോമൂത്രത്തിന്റെ പവിത്രത അംഗീകരിക്കാത്ത എന്നാല്‍ ഒട്ടകമൂത്രത്തെ അംഗീകരിക്കുന്നയാളാക്കി എന്നെ ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. മുസ്‌ലീങ്ങളോടു മാത്രമല്ല അവരുടെ വിദ്വേഷം. ക്രിസ്ത്യാനികളോടുമുണ്ട്. ക്രിസ്തുവിന്റെ രക്തം എന്നു പറഞ്ഞ് ക്രിസ്ത്യാനികള്‍ വൈന്‍ കുടിക്കുന്നതിനെ വിമര്‍ശിക്കാന്‍ ഭയക്കുന്നയാളായി എന്നെ വിശേഷിപ്പിക്കുന്നു. ‘ തനിക്കെതിരായ ആക്രമണത്തിന്റെ സ്വഭാവം വിശദീകരിച്ചുകൊണ്ട് അവര്‍ പറയുന്നു.

മുസ്‌ലീങ്ങളേക്കാളും ക്രിസ്ത്യാനികളേക്കാളും അവര്‍ക്ക് വിദ്വേഷം പാകിസ്ഥാനോടും എന്നെപ്പോലുള്ള ‘മാധ്യമപ്രവര്‍ത്തകരോടും’ ആണെന്നും അവര്‍ പറയുന്നു.

ഇന്ത്യയില്‍ രൂപപ്പെട്ടതല്ലാത്ത വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരോട് അവര്‍ക്കുള്ള വിദ്വേഷത്തിന്റെ ആഴം ഏറെ ഭയപ്പെടുത്തുന്നതാണെന്നും അവര്‍ പറയുന്നു.

‘തങ്ങള്‍ക്കുള്ളതുപോലെ ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശം മുസ്‌ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇല്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്.’ അവര്‍ കുറിക്കുന്നു.

Tagged with: |


നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്

സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ പിണറായിയുടെ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടന്നെന്ന് സുരേന്ദ്രന്‍; കളക്ടര്‍ക്കും എസ്.പിക്കും ഉന്നതനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ

കയ്യേറ്റ ആരോപണം; തോമസ് ചാണ്ടിയേയും അന്‍വറിനേയും ശക്തമായി പിന്തുണച്ച് പിണറായി: ഒരു സെന്റ് ഭൂമി കൈയേറിയതെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കാമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണവും നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരായ ആരോപണവും നിയമസഭയെ പ്രക്ഷുബ്ധമാക്കി.വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കുകയായിരുന്നു. പ്രതിപക്ഷത്തുനിന്ന് വി.ടി ബല്‍റാം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.എല്ലാവര്‍ക്കുമൊപ്പമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ തോമസ് ചാണ്ട