എഡിറ്റര്‍
എഡിറ്റര്‍
ടട്ര ഇടാപട് അന്വേഷണം പ്രതിരോധ മേഖലയിലെ ഉന്നതരിലേക്ക്
എഡിറ്റര്‍
Wednesday 4th April 2012 7:00am

ന്യൂദല്‍ഹി: സൈന്യത്തിന് നിലവാരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങാന്‍ കോഴ വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട് സി.ബി.ഐ നടത്തുന്ന അന്വേഷണം പ്രതിരോധ മേഖലയിലെ ഉന്നതരിലേക്കും വ്യാപിക്കുന്നു. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബി.ഇ.എം.എല്‍) മേധാവിയെയും സി.ബി.ഐ ഉടന്‍ ചോദ്യം ചെയ്‌തേക്കും.

ഇതോടെ സി.ബി.ഐ അന്വേഷണം ഇന്ത്യന്‍ സേന ആയുധങ്ങള്‍ വാങ്ങുന്ന നടപടിക്രമങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ബി.ഇ.എം.എല്‍ -വെക്ട്ര ഇടപാടുമായി ബന്ധപ്പെട്ട് വെക്ട്ര ഗ്രൂപ്പ് ചെയര്‍മാന്‍ രവി ഋഷിയെ നാലാം തവണയും സി.ബി.ഐ ചൊവ്വാഴ്ച ചോദ്യം ചെയ്തിരുന്നു.

പ്രതിരോധ ഇടപാടുകളില്‍ ഇടനിലക്കാരെന്ന നിലയില്‍ ബി.ഇ.എം.എല്ലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐക്ക് പ്രതിരോധമന്ത്രി എ.കെ ആന്റണി അനുമതി നല്‍കിയിട്ടുണ്ട്. ടട്ര നേരത്തേ വിതരണംചെയ്ത 700 സൈനിക വാഹനങ്ങളെക്കുറിച്ചും പുതുതായി 700 എണ്ണം വാങ്ങാന്‍ സമ്മര്‍ദം ചെലുത്തിയതിനെക്കുറിച്ചുമാണ് അന്വേഷണം നടക്കുന്നത്. നേരിട്ട് വാങ്ങാമായിരുന്നിട്ടും ടട്ര ഇടപാടില്‍ ബി.ഇ.എം.എല്‍ ഇടനിലക്കാരാവുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ചട്ടവിരുദ്ധമായി ടട്രാ ട്രക്കുകള്‍ സൈന്യത്തിന് കൈമാറാന്‍ ബി.ഇ.എം.എല്ലിലെ ചില ഉദ്യോഗസ്ഥര്‍ വെക്ട്രാ ഉടമസ്ഥരുമായി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ യുടെ പ്രഥമ വിവര റിപ്പോര്‍ട്ടിലുണ്ട്.

അതിനിടെ, കോഴ വാഗ്ദാനം ലഭിച്ചെന്ന ആരോപണത്തില്‍ വിശദമായ പരാതി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കരസേന മേധാവി ജനറല്‍ വി.കെ. സിംഗ് സി.ബി.ഐയെ അറിയിച്ചു. ടട്ര ട്രക്കുകള്‍ വാങ്ങുന്നതിന് ലഫ്. ജനറല്‍ തേജീന്ദര്‍ സിംഗ് തനിക്ക് 14 കോടി വാഗ്ദാനം ചെയ്തുവെന്നാണ് കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ് ആരോപിച്ചത്.

Malayalam News

Kerala News in English

Advertisement