ന്യൂദല്‍ഹി: രാജ്യത്തെ വാഹന വില്‍പ്പനയില്‍ ഹ്യൂണ്ടായിയെ കടത്തിവെട്ടി ടാറ്റാ മോട്ടോര്‍സ് കുതിക്കുന്നു. ജൂണില്‍ അവസാനിച്ച കണക്കുകളനുസരിച്ചാാണ് വാഹന വില്‍പ്പനയില്‍ ടാറ്റാ ഹ്യൂണ്ടായിയെ പിന്തള്ളി ഒന്നാമതെത്തിയത്. സാധാരണക്കാരന്റെ കാറായ നാനോയുടെ ഉല്‍പ്പാദനമാണ് ഒന്നാംസ്ഥാനത്തെത്താന്‍ ടാറ്റയെ സഹായിച്ചത്.

ജൂണില്‍ ടാറ്റയുടെ വില്‍പ്പന 63.2 ശതമാനത്തിലെത്തി. 27, 811 യൂണിറ്റുകളാണ് ജൂണില്‍ ടാറ്റ വിറ്റത്. ഹ്യൂണ്ടായിയുടെ വാഹനവില്‍പ്പനയില്‍ 18.9 ശതമാനമാണ്. നാനോയെ കൂടാതെ ഇന്‍ഡിഗോയുടെ വില്‍പ്പനയും കുതിച്ചുകയറിയിട്ടുണ്ട്.