ന്യൂദല്‍ഹി: യാത്രാവാഹനങ്ങളുടെ വിലയില്‍ വര്‍ധനവ് വരുത്തുമെന്ന് ടാറ്റാ വ്യക്തമാക്കി. നാനോ ഒഴികെയുള്ള വാഹനങ്ങളുടെ വിലയില്‍ ഏപ്രില്‍ ഒന്നുമുതല്‍ 36,000 രൂപയുടെ വര്‍ധനയാണ് ഉണ്ടാവുക.

കാര്‍ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത സ്തുക്കളുടെ വിലയിലുണ്ടായ കുതിപ്പാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് കമ്പനി അറിയിച്ചു.

പുതിയ വിലപ്രകാരം ഇന്‍ഡിക്കയുടെ വിലയില്‍ 7000-9000 രൂപയുടേയും വിസ്ത, ഇന്‍ഡിഗോ സി.എസ് എന്നിവയുടെ വിലയില്‍ 8000-11000 രൂപയുടേയും വര്‍ധനവുണ്ടാകും. വില വര്‍ധിപ്പിക്കുന്നതുമൂലമുണ്ടാകുന്ന പ്രതിഷേധം ഒരുപരിധിവരെ തടഞ്ഞുനിര്‍ത്താനാണ് നാനോയുടെ വില വര്‍ധിപ്പിക്കാതിരുന്നത്.