മുംബൈ: ലോകത്തെ ആറാമത്തെ ഉരുക്കുനിര്‍മ്മാതാക്കളായ ടാറ്റാ സ്റ്റീല്‍ ഉരുക്കിന്റെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഉരുക്കു നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കളുടെ വിലവര്‍ധനയാണ് പുതിയ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ടാറ്റാ സ്റ്റീല്‍ എം ഡി ബാലസുബ്രമണ്യന്‍ മുത്തുരാമന്‍ അറിയിച്ചു.

അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുകയറുന്ന അവസരത്തില്‍ വില വര്‍ധിപ്പിച്ചില്ലെങ്കില്‍ അത് കമ്പനിയുടെ ഉത്പ്പാദനത്തെത്തന്നെ ബാധിക്കുമെന്ന് ബാലസുബ്രമണ്യം പറഞ്ഞു. ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലും ഉരുക്കിന്റെ ഡിമാന്റ് ഉയര്‍ന്നിട്ടുണ്ട്. അതിനിടെ നാഷണല്‍ മിനറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഇരുമ്പയിരിന്റെ വില 11 ശതമാനം ഉയര്‍ത്തിയിട്ടുണ്ട്.