ബോസ്റ്റണ്‍: പ്രശസ്തമായ ‘ഫോര്‍ച്ച്യൂണ്‍’ മാസികയുടെ ഈവര്‍ഷത്തെ ഏറ്റവും മികച്ച ബിസിനസുകാരനെ കണ്ടെത്താനുള്ള അന്തിമപട്ടികയിലേക്ക് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയും. ലോകത്തെമ്പാടുമുള്ള മികച്ച എട്ടു ബിസിനസുകാരുടെ ലിസ്റ്റാണ് ‘ഫോര്‍ച്ച്യൂണ്‍’ തയ്യാറാക്കിയിരിക്കുന്നത്.

അതിസമ്പന്നനായ വാരന്‍ ബഫറ്റ്, ആപ്പിള്‍ ഗ്രൂപ്പിന്റെ സ്റ്റീവ് ജോബ്, അലന്‍ മ്യൂലെ, എറിക് സ്മിറ്റ്, എലന്‍ കല്‍മാന്‍, ജെയിംസ് സ്‌കിന്നര്‍, റീഡ് ഹേസ്റ്റിംഗ് എന്നിവരാണ് അന്തിമപട്ടികയിലുള്ളത്. ചെലവു കുറഞ്ഞ സാധാരണക്കാരുടെ കാറായ നാനോ ഉല്‍പ്പാദിപ്പിച്ചതാണ് രത്തന്‍ ടാറ്റയെ പരിഗണിക്കാന്‍ കാരണം.

ലോകമെമ്പാടുമുള്ള ‘ഫോര്‍ച്ച്യൂണ്‍’ വായനക്കാരാണ് ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ മികച്ച ബിസിനസുകാരനെ തിരഞ്ഞെടുക്കുക. 32 പേരില്‍ നിന്നാണ് അവസാന എട്ടുപേരെ തിരഞ്ഞെടുത്തിരിക്കുന്നത്. നവംബര്‍ എ്ട്ടിനാണ് വിജയിയെ പ്രഖ്യാപിക്കുക.