എഡിറ്റര്‍
എഡിറ്റര്‍
കൊടുങ്കാറ്റാകാന്‍ സ്റ്റോം ഇന്നെത്തും; വില 10 ലക്ഷം
എഡിറ്റര്‍
Wednesday 17th October 2012 1:35pm

ന്യൂദല്‍ഹി: ടാറ്റാ മോട്ടോര്‍സിന്റെ പുതിയ എസ്.യു.വി മോഡല്‍ ടാറ്റാ സ്‌റ്റോം ഇന്ന് വിപണിയിലെത്തും. റേഞ്ച് റോവറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ടാറ്റാ സ്‌റ്റോമിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്.

നൂതനമായ സാങ്കേതികവിദ്യയാണ് സ്റ്റോമില്‍ ഉപയോഗിച്ചിരിക്കുന്നത്. വുഡണ്‍ ഇന്റീരിയറാണ് ഉപയോഗിച്ചിരിക്കുന്നത്.

Ads By Google

2.2 ലിറ്റര്‍ ഡീകോര്‍ എഞ്ചിനാണ് സ്‌റ്റോമിനുള്ളത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും സ്‌റ്റോമിനുണ്ട്. കൂടാതെ എ.ബി.എസ്, ഡിസ്‌ക് ബ്രേക്‌സ്, ഷോര്‍ട്ടര്‍ ടേണിങ് എന്നിവയും സ്‌റ്റോമിന്റെ പ്രത്യേകതകളാണ്. ഏതാണ്ട് 10 ലക്ഷം രൂപയാണ് ഇതിന്റെ വില എന്നാണ് അറിയുന്നത്.

കര്‍ട്ടണ്‍ എയര്‍ ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നീ സൗകര്യങ്ങള്‍ സ്‌റ്റോമില്‍ ഉണ്ടാകും. ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് എന്നിവയും സ്‌റ്റോമിന്റെ പ്രത്യേകതയാണ്.

പഴയ വേര്‍ഷനില്‍ കാതലായ മാറ്റങ്ങളുമായാണ് സ്‌റ്റോം എത്തുന്നത്. പഴയതില്‍ നിന്നും വ്യത്യസ്തമായി മുന്നിലേയും പിന്നിലേയും ബമ്പര്‍, ഹെഡ് ലൈറ്റ്, ടെയില്‍ ലാമ്പ്, ഫോഗ് ലൈറ്റ് എന്നിവയില്‍ മാറ്റമുണ്ട്.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം, സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. ഒമ്പത് നിറങ്ങളിലായാണ് സ്‌റ്റോം എത്തുന്നത്.

Advertisement