ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും ചെറിയ കാറായ നാനോയെ അടിമുടിമാറ്റി പുറത്തിറക്കാന്‍ ടാറ്റാ മോട്ടോര്‍സ് പദ്ധതിയിടുന്നു. ഈ സാമ്പത്തികവര്‍ഷം തന്നെ നാനോയുടെ കൂടുതല്‍ വൈവിധ്യമാര്‍ന്ന മോഡലുകള്‍ പുറത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി

അതേസമയം കാറിന്റെ ഡീസല്‍ മോഡലാകും കമ്പനിയിറക്കുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നാനോയുടെ വൈവിധ്യങ്ങളെക്കൂടാതെ വ്യത്യസ്ത ഉല്‍പന്നങ്ങള്‍ പുതുതായി ഇറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

എഫ്.വൈ-നാനോയുടെ വറൈറ്റികള്‍, വിസ്ത റിഫ്രെഷ്, മാന്‍സാ ലിമിറ്റഡ് എഡിഷന്‍, ന്യൂ സഫാരി ഏര്യ 2ഡബ്ല്യൂ.ഡി, എന്നിവയായിരിക്കും ഭവി ഉല്‍പ്പന്നങ്ങളെന്ന് ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്.