Categories

32,000 രൂപയുടെ നാനോ വീടുമായി ടാറ്റ

ഒരൂ ലക്ഷം രൂപയുടെ കാര്‍ എന്ന വാഗ്ദാനം പാലിച്ച് സാധാരണക്കാരുടെ വാഹനസ്വപ്‌നങ്ങള്‍ സഫലമാക്കിയ ടാറ്റാ ഗ്രൂപ്പ് മറ്റൊരു ബൃഹത് പദ്ധതിയുമായി എത്തുന്നു. ഇത്തവണ കുറഞ്ഞ ചിലവ് വീട് എന്ന സ്വപ്‌നം സഫലമാക്കുകയാണ് ടാറ്റ ചെയ്യുക.

ഗ്രാമീണ മേഖലകള്‍ അടിസ്ഥാനമാക്കി രാജ്യത്തുടനീളം വീടു നിര്‍മ്മാണമാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമായി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് വീട് നിര്‍മ്മാണത്തിനായി 30 സ്ഥലങ്ങള്‍ കണ്ടുവച്ചിട്ടുണ്ട്. രാജ്യത്തുടനീളമായി 30 സ്ഥലങ്ങളെയാണ് ആദ്യ ഘട്ടത്തില്‍ പരിഗണിക്കുന്നത്.

32,00രൂപയ്ക്ക് എങ്ങനെയാ വീട് നിര്‍മ്മിക്കുകയെന്നല്ലേ, ടാറ്റയുടെ മാജിക് അവിടെയാണ്. മുന്‍കൂട്ടി തയ്യാറാക്കിയിട്ടുള്ള ചട്ടക്കൂടുകള്‍ ഉപയോഗിച്ചാണ് ഈ വീട് തയ്യാറാക്കുന്നത്. ‘ഹൌസ് കിറ്റ്’ എന്ന ആശയമാണ് നടപ്പാക്കുന്നത്. എവിടേക്കുവേണമെങ്കിലും മാറ്റി സ്ഥാപിക്കാവുന്ന രീതിയിലാണ് ഈ ചട്ടക്കൂട് നിര്‍മ്മിക്കുന്നത്. വാതിലുകളും ജനാലകളും മേല്‍ക്കൂരയും എല്ലാം ഉള്‍പ്പെട്ട ഒരു കിറ്റ് ആണിത്. വീട് എവിടെയാണ് വേണ്ടത് എന്ന് നിശ്ചയിച്ചിട്ട് അവിടേക്ക് കിറ്റ് എത്തിച്ച് എല്ലാം കൂട്ടിച്ചേര്‍ത്താല്‍ മതിയാകും. ഏഴു ദിവസം കൊണ്ട് വീടുപണി പൂര്‍ത്തിയാക്കാനാകും.

ഈ കിറ്റിന്റെ ബേസിക് മോഡലിന് 20 ചതുരശ്ര മീറ്ററായിരിക്കും വിസ്തൃതി. 32000 രൂപ വിലയുള്ള ഈ കിറ്റ് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീടിന് പരന്ന മേല്‍ക്കൂരയായിരിക്കും. 30 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള മോഡലുകള്‍, മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ച മോഡലുകള്‍ എന്നിവയും ലഭ്യമാക്കും. 30 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള മോഡലുകള്‍ക്ക് 44000 രൂപ ചെലവുവരും. 20 വര്‍ഷത്തെ ആയുസാണ് ഓരോ വീടിനും ടാറ്റ വാഗ്ദാനം നല്‍കുന്നത്.

8 Responses to “32,000 രൂപയുടെ നാനോ വീടുമായി ടാറ്റ”

  1. kujumongeorge

    ഷോ ദി ഹൌസ്

  2. kujumongeorge

    എനിക വീടെ വേണും

  3. mohammadrafi

    പരകിരപുരകുബിബുരപി

  4. Manoj

    വളരെ നല്ല ആശയം! ഇത്തരം സംരംഭങ്ങള്‍ കൊണ്ട് മാത്രമേ ഇനി സാധാരണക്കാരന്‌ രക്ഷയുള്ളൂ.
    ഏറെ ചെലവു കുറഞ്ഞതും പ്രകൃതിയ്ക്ക് ഇനങ്ങുതുമായ വീടുകള്‍ നിര്‍മ്മിക്കപ്പെടുകയും അവ സാധാരണക്കാരന്‌ ലഭ്യമാവുകയും ചെയ്യുമ്പോള്‍ ഭാവന നിര്‍മ്മനരന്ഗത്ത്‌ ഒരു പുതിയ വിപ്ലവം തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.TATA യ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

  5. sanjai

    താങ്ക്സ്

    ടാറ്റാ ക്ക് ഭാവുകഗ്ഗല്‍

  6. Prasanth P C

    TATA യ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

  7. sunitha shiva senan

    enikum veedu venam

  8. rajesh

    ഗുഡ് ഐഡിയ.. പ്ലീസ് ഒരു ഫോട്ടോ ഡിസ്പ്ലേ ചെയ്യാമോ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.