മുബൈ: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ നാനോക്കാറിനായി വിദേശത്ത് അസംബ്ലിംങ് യൂണിറ്റുകള്‍ തുടങ്ങുന്നു. ഇന്‍ന്തോനേഷ്യയിലും, കിഴക്കന്‍ യൂറോപ്പിലും പുതിയ അസംബ്ലിംങ് യൂണിറ്റുകള്‍ തുടങ്ങാന്‍ കമ്പനി ഉദ്യേശിക്കുന്നുണ്ടെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ പറഞ്ഞു.

നാനോയുടെ വില്‍പ്പന ഇതിനകം ശ്രീലങ്കയിലേക്കും ഇന്തോനേഷ്യയിലേക്കും വ്യാപിപ്പിച്ച് കഴിഞ്ഞു. ഇതിന് വേണ്ടി ഉല്‍പ്പാദനം വര്‍ദിപ്പിക്കേണ്ടത് ആത്യാവശ്യമായി വന്നിരിക്കുകയാണ്. ഇന്തോനേഷ്യയിലും കിഴക്കന്‍ യൂറോപ്പിലും അസംബ്ലിംങ് യൂണിറ്റുകള്‍ തുടങ്ങാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. അയല്‍ രാജ്യങ്ങളിലേക്കും  ചില യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിപണി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണിത്. രത്തന്‍ ടാറ്റ പറഞ്ഞു. എന്നാല്‍ കിഴക്കന്‍ യൂറോപ്പിലെ ഏത് രാജ്യത്താണ് യൂണിറ്റ് തുടങ്ങുന്നതെന്ന് ടാറ്റ വ്യക്തമാക്കിയില്ല.

അടുത്ത് തന്നെ ബ്രട്ടനിലും, നേര്‍വെയിലും ടാറ്റയുടെ ഇലക്ട്രിക് കാര്‍ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.ലോകത്തെ ഏറ്റവും ചെറിയ കാറെന്ന പ്രത്യേകതയുമായി പുറത്തിറങ്ങിയ നാനോക്ക് വിദേശത്ത് പ്രീതി വര്‍ധിച്ച് വരുന്നതിന്റെ ഭാഗമായാണ് പുതിയ നീ്ക്കം. മെയ് മാസത്തില്‍ ശ്രീലങ്കയിലും, ജൂണില്‍ നേപ്പാളിലും ടാറ്റ നാനോ വിപണിയിലെത്തിച്ചിരുന്നു. അധികം വൈകാതെ കൂടുതല്‍ അയല്‍ രാജ്യങ്ങളിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വില്‍പന വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.