മുംബൈ: ടാറ്റാ മോട്ടോര്‍സ് അതിന്റെ ഫോര്‍വീല്‍ യാത്രാ വാഹനങ്ങളുടെ പുതിയ രണ്ടുമോഡലുകള്‍ കൂടി പുറത്തിറക്കി.മാജിക് ഐറിസ്, സ്മാര്‍ട്ട് മൈക്രോ ട്രക്കായ എയ്‌സ് സിപ്പുമാണ് പുറത്തിറക്കിയത്.

നാലുസീറ്റുകളുള്ള ലഘുയാത്രാവാഹനമാണ് ഐറിസ്. ഓട്ടോറിക്ഷയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന വാഹനമാണ് ഐറിസെന്ന് ടാറ്റാ മോട്ടോര്‍സ് (കൊമേഴ്‌സ്യല്‍) വിഭാഗം പ്രസിഡന്റ് രവി പിഷാരടി പറഞ്ഞു. 11 എച്ച്.പി,611 സി.സി കരുത്തിലാണ് ഐറിസ് പുറത്തിറക്കിയിരിക്കുന്നത്.

റൂബി, റെഡ്, സ്‌കൂള്‍ യെല്ലോ, ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ വാഹനങ്ങള്‍ ലഭ്യമാകും. ഒരു വര്‍ഷവും 36,000 കിലോമീറ്ററും വാറന്റിയുള്ളതാണ് എയ്‌സ് സിപ്പ്.