എഡിറ്റര്‍
എഡിറ്റര്‍
ആഗോള വാഹനവില്‍പ്പന വിപണിയില്‍ ടാറ്റാമോട്ടോഴ്‌സിന് 16 ശതമാനം ഇടിവ്
എഡിറ്റര്‍
Wednesday 13th February 2013 2:32pm

ന്യൂദല്‍ഹി: ടാറ്റാമോട്ടോര്‍സ് ലിമിറ്റഡിന്റെ വാഹനവില്‍പ്പന ആഗോളതലത്തില്‍ പതിനാറുശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ടാറ്റയുടെ 1,19,799 യൂണിറ്റുകളാണ് വിറ്റിരുന്നത്.

എന്നാല്‍ ലക്ഷ്യുറി ബ്രാന്‍ഡായ ജഗ്വര്‍ ലാന്‍ഡ് റോവര്‍ന്റെ വില്‍പ്പനയില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 38,173 യൂണിറ്റാണ് . കഴിഞ്ഞ വര്‍ഷം ഇതേ മാസം ഇത് 29,293 യൂണിറ്റായിരുന്നു വില്‍പ്പന.

6,440 യൂണിറ്റ് ജഗ്വര്‍ ബ്രാന്‍ഡായ സെഡാന്‍ ലക്ഷ്യുറിയും,31,733 ലാന്‍ഡ് റോവറിയുമാണ് വിറ്റിട്ടുള്ളത്. മൊത്തം പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ വില്‍പന 53,881 യൂണിറ്റിലാണ് നിലവില്‍ എത്തിയിരിക്കുന്നത്.

Ads By Google

ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19.32 ശതമാനം കുറഞ്ഞിട്ടുണ്ട്. കൂടാതെ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ 10.9 ശതമാനം കുറഞ്ഞതായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.

Advertisement