ന്യൂദല്‍ഹി: ഏപ്രിലില്‍ ടാറ്റാ മോട്ടോര്‍സിന്റെ വില്‍പ്പനയില്‍ 12 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. യാത്രാ വാഹനങ്ങളുടേയും വാണിജ്യവാഹനങ്ങളുടേയും വില്‍പ്പനയിലും വര്‍ധനവുണ്ടായിട്ടുണ്ട്.

ഏപ്രിലില്‍ 87,114 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റാ മോട്ടോര്‍സ് വിറ്റഴിച്ചത്. ആഡംബര ഇനങ്ങളായ ജഗ്വാര്‍, ലാന്‍ഡ് റോവര്‍ എന്നിവയുടെ വില്‍പ്പനയില്‍ 9 ശതമാനത്തിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയത്.

എന്നാല്‍ ജഗ്വാറിന്റെ സെഡാന്‍ ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ 13 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ലാന്‍ഡ് റോവേര്‍സിന്റെ വില്‍പ്പനയില്‍ 14 ശതമാനവും ഉയര്‍ച്ചയുണ്ടായി. ഏപ്രിലില്‍ 45,395 യാത്രാവഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്.