ന്യൂദല്‍ഹി: ജനകീയ കാര്‍ എന്ന ലേബലില്‍ ഇറക്കിയ നാനോ കാറുകള്‍ കമ്പനി വീണ്ടും തിരിച്ചു വിളിക്കുന്നു. ഇത്തവണ 1.4 ലക്ഷം നാനോ കാറുകളാണ് ടാറ്റ തിരിച്ചു വിളിക്കുന്നത്. സ്റ്റാര്‍ട്ടര്‍ മോട്ടര്‍ മാറ്റി സ്ഥാപിക്കാന്‍ വേണ്ടിയാണ് കാറുകള്‍ തിരിച്ചു വിളിക്കുന്നത്.

Subscribe Us:

കാറൂകള്‍ തിരിച്ചു വിളിക്കലല്ല ഇതെന്നും കൂടുതല്‍ മെച്ചപ്പെട്ട സ്റ്റാര്‍ട്ടര്‍ മോട്ടറുകള്‍ മാറ്റിസ്ഥാപിക്കാന്‍ വേണ്ടിയാണിതെന്നും തിരിച്ചു വിളിക്കല്‍ കാരണമായി കമ്പനി അധികൃതര്‍ ഉപഭോക്താക്കളെ അറിയിച്ചു.

സ്റ്റാര്‍ട്ടര്‍ മോട്ടോറുകള്‍ മാറ്റി സ്ഥാപിച്ചു നല്‍കുന്നത് സൗജന്യമായതിനാല്‍ ഒരു ലക്ഷത്തിലധികം കാറുകളില്‍ കമ്പനിക്ക് 110 കോടി രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്.

2010 നവംബറില്‍ 70,000 കാറുകള്‍ കമ്പനി തിരിച്ചു വിളിച്ചിരുന്നു. തീപ്പിടുത്തം തടയാനുള്ള ഉപകരണം സൗജന്യമായി ഘടിപ്പിക്കുമെന്നു പറഞ്ഞാണ് അന്ന് കാറുകള്‍ തിരികെ വിളിച്ചിരുന്നത്.

2009 ല്‍ പുറത്തിറക്കി 2011 നവംബര്‍ വരെ 1,40,428 നാനോ കാറുകളാണ് കമ്പനി വിറ്റത്. നവംബറില്‍ കമ്പനി നാനോയുടെ പുതിയ മോഡല്‍ പുറത്തിറക്കിയിരുന്നു.

Malayalam News

Kerala News in English