എഡിറ്റര്‍
എഡിറ്റര്‍
ടാറ്റ മോട്ടേഴ്‌സ് എം.ഡി സ്ലിമ്മിന്റെ മരണം ഭാര്യയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന്: പോലീസ്
എഡിറ്റര്‍
Wednesday 29th January 2014 7:24am

karl-slym

ബാങ്കോക്ക്: ടാറ്റ മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടര്‍ കാള്‍ സ്ലിമ്മിന്റെ ആത്മഹത്യ ഭാര്യയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണെന്ന് പോലീസ്.

ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുത്ത മൂന്ന് പേജ് വരുന്ന കുറിപ്പ് സ്ലിമ്മിന്റെ ഭാര്യ സാലി എഴുതിയതാണെന്നും ഇതേത്തുടര്‍ന്ന് സ്ലിമ്മും ഭാര്യയും തമ്മില്‍ വഴക്ക് നടന്നതായും പോലീസ് ലഫ്റ്റനന്റ് സോമ്യോത് ബൂയക്യേ പറഞ്ഞു. കുടൂതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സ്ലിമ്മിന്റെ മരണം കൊലപാതകമല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഷാംഗ്രി-ലാ ഹോട്ടലിലെ 22ാം നിലയിലെ മുറിയില്‍ നിന്ന് ജനാല വഴി താഴേക്ക് ചാടിയതാവാം എന്നാണ് പോലീസ് നിഗമനം.

ഞായറാഴ്ച പുലര്‍ച്ചെ ഹോട്ടല്‍ ജീവനക്കാരാണ് നാലാമത്തെ നിലയുടെ ബാല്‍ക്കെണിയില്‍ സ്ലിമ്മിനെ മരിച്ചനിലയില്‍ കണ്ടത്.

തായ്‌ലന്‍ഡ് ടാറ്റ മോട്ടേഴ്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ ബാങ്കോക്കില്‍  എത്തിയതായിരുന്നു അദ്ദേഹം.

2012 ഒക്ടോബറിലാണ് സ്ലിം ടാറ്റ മോട്ടേഴ്‌സില്‍ ചേരുന്നത്.

ടാറ്റയില്‍ വരുന്നതിന് മുന്‍പ്  എസ്.ജി.എം.ഡബ്ല്യു മോട്ടേഴ്‌സ് ചൈനയുടെ വൈസ് പ്രസിഡന്റായും ജനറല്‍ മോട്ടേഴ്‌സ് ഇന്ത്യയുടെ പ്രസിഡന്റ്, മാനേജിങ് ഡയറക്ടര്‍, ബോര്‍ഡ് മെംബര്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement