എഡിറ്റര്‍
എഡിറ്റര്‍
ടാറ്റ മോട്ടേഴ്‌സ് എം.ഡി കാള്‍ സ്ലിമ്മിന്റെ മരണം ആത്മഹത്യയെന്ന് പോലീസ് സൂചന
എഡിറ്റര്‍
Monday 27th January 2014 9:52am

karl-slym

ബാങ്കോക്ക്: ടാറ്റ മോട്ടേഴ്‌സിന്റെ മാനേജിങ് ഡയറക്ടര്‍ കാള്‍ സ്ലിമ്മിന്റെ മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ്.

ബാങ്കോക്കിലെ  ഒരു ഹോട്ടലില്‍ കെട്ടിടത്തില്‍ നിന്ന് വീണായിരുന്നു കാള്‍ സ്ലി(51)മ്മിന്റെ മരണം.

തായ്‌ലന്‍ഡ് ടാറ്റ മോട്ടേഴ്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ ബാങ്കോക്കില്‍  എത്തിയതായിരുന്നു അദ്ദേഹം.

ഹോട്ടലിലെ മുകളിലത്തെ നിലയില്‍ നിന്നും കാല്‍ വഴുതി വീണതാണെന്ന് കമ്പനി കേന്ദ്രങ്ങള്‍ അറിയിച്ചു.

2012 ഒക്ടോബറിലാണ് സ്ലിം ടാറ്റ മോട്ടേഴ്‌സില്‍ ചേരുന്നത്. വെല്ലുവിളി നേരിട്ട സാഹചര്യത്തിലും മികച്ച നേതൃത്വം നല്‍കി കമ്പനി നയിച്ചിട്ടുണെന്ന് ടാറ്റ മോട്ടേഴ്‌സ് ചെയര്‍മാന്‍ സൈറസ് പി.  മിസ്ട്രി പറഞ്ഞു.

വേര്‍പാടില്‍ ഭാര്യയ്ക്കും കുടുംബത്തിനുമുണ്ടായ ദുഖത്തില്‍ കമ്പനി പങ്ക് ചേരുന്നതായും അദ്ദേഹം അറിയിച്ചു.

ടാറ്റയില്‍ വരുന്നതിന് മുന്‍പ്  എസ്.ജി.എം.ഡബ്ല്യു മോട്ടേഴ്‌സ് ചൈനയുടെ വൈസ് പ്രസിഡന്റായും ജനറല്‍ മോട്ടേഴ്‌സ് ഇന്ത്യയുടെ പ്രസിഡന്റ്, മാനേജിങ് ഡയറക്ടര്‍, ബോര്‍ഡ് മെംബര്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Advertisement