ന്യൂദല്‍ഹി: മിനി എസ്.യു.വി വിഭാഗത്തില്‍ മത്സരം മുറുകുന്ന സൂചനകളാണ് വാഹനവിപണിയില്‍ നിന്നും ലഭിക്കുന്നത്. ഈ വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് ടാറ്റാ മോട്ടോര്‍സിന്റെയും തീരുമാനം.

Ads By Google

മിനി എസ്.യു.വി വിഭാഗത്തില്‍ കൂടുതല്‍ മോഡലുകള്‍ ഇറക്കാനുള്ള പദ്ധതിയിലാണ് ടാറ്റാ. ഇതിന്റെ ഭാഗമായി ടാറ്റയുടെ ജനപ്രിയ മോഡലുകളുടേയും മിനി എസ്.യു.വി ഇറക്കാനാണ് പദ്ധതി.

ടാറ്റയ്ക്ക് പുറമേ മഹീന്ദ്രയും മിനി എസ്.യു.വിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ടാറ്റാ മോട്ടോര്‍സാകട്ടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതാപം വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലുമാണ്.

വിപണിയില്‍ മഹീന്ദ്രയാണ് ടാറ്റയുടെ പ്രധാന എതിരാളി. മഹീന്ദ്രയെ വെല്ലുവിളിക്കാനും വിപണിയില്‍ ഒന്നാമതെത്താനുമുള്ള പദ്ധതികള്‍ ആവിഷ്‌കിരിച്ച് കൊണ്ടിരിക്കുകയാണ് ടാറ്റാ മോട്ടോര്‍സ്.