എഡിറ്റര്‍
എഡിറ്റര്‍
പാസഞ്ചര്‍ കാറുമായി ടാറ്റ ബംഗ്ലാദേശില്‍
എഡിറ്റര്‍
Wednesday 28th November 2012 4:30pm

ന്യൂദല്‍ഹി: ബംഗ്ലാദേശിലെ പാസഞ്ചര്‍ കാര്‍ വിപണിയില്‍ ടാറ്റാ മോട്ടോഴ്‌സും ചുവടുവെയ്ക്കുന്നു. ടാറ്റയുടെ സുപ്രധാന മോഡലുകളായ ഇന്‍ഡിഗോ ഇസിഎസ്, ഇന്‍ഡിഗോ മാന്‍സ, ഇന്‍ഡിഗോ വിസ്റ്റ എന്നീ മോഡലുകളാണ് ബംഗ്ലാദേശ് വിപണിയിലെത്തിയത്.

ഒരു സെഡാന്‍ മോഡലും രണ്ട് ഹാച്ച് ബാക്ക് മോഡലുകളുമാണിവ. നിലവില്‍ ഒരു ഷോറൂമാണ് ബംഗ്ലാദേശില്‍ ടാറ്റ തുറന്നിരിക്കുന്നത്. 2013 ഓടെ ഇത് മൂന്നാക്കി ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.

Ads By Google

ഏറെ പ്രതീക്ഷയോടെയാണ് ബംഗ്ലാദേശ് മാര്‍ക്കറ്റില്‍ എത്തിയിരിക്കുന്നതെന്നാണ് ടാറ്റാ മോട്ടോഴ്‌സിന്റെ മാനേജിങ് ഡയറക്ടര്‍ കാറല്‍ സ്ലിം പറയുന്നത്. 40 വര്‍ഷമായി തുടരുന്ന ബന്ധം ഇനിയും തുടരുമെന്നും ടാറ്റ അറിയിച്ചു.

ബംഗ്ലാദേശിലെ വാഹന വിപണിയില്‍ 1972 മുതല്‍ ടാറ്റയുടെ സാന്നിദ്ധ്യമുണ്ടെങ്കിലും ഇതുവരെ യാത്രാ കാറുകളുടെ വിപണിയിലേക്ക് ടാറ്റ ചുവടുമാറിയിരുന്നില്ല.

ബംഗ്ലാദേശിലെ തങ്ങളുടെ വിതരണക്കാരായി നിറ്റോളിനെയാണ് ടാറ്റ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. ടാറ്റാ മോട്ടോഴ്‌സുമായുള്ള തങ്ങളുടെ ബന്ധത്തിന് ഏതാണ്ട് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെന്നും തുടര്‍ന്നും ബന്ധം ധൃഢമായി തുടരുമെന്നാണ് നിറ്റോള്‍ പറയുന്നത്.

ബംഗ്ലാദേശില്‍ ടാറ്റയുടേതായി ഇപ്പോള്‍ ഏതാണ്ട് 53,000 വാഹനങ്ങളാണുള്ളത്. 70 ശതമാനം മാര്‍ക്കറ്റ് ഷെയറുമായി ടാറ്റ തന്നെയാണ് വിപണിയില്‍ ഒന്നാമതായുള്ളത്.

Advertisement