എഡിറ്റര്‍
എഡിറ്റര്‍
പുത്തന്‍ മോഡലുകളുമായി ടാറ്റാ മോട്ടോഴ്‌സ് ബസ്സ് വിപണിയിലിറക്കുന്നു
എഡിറ്റര്‍
Saturday 16th February 2013 12:47pm

ന്യൂദല്‍ഹി:വാഹന വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ടാറ്റാ മോട്ടോഴ്‌സ് പുതിയ ബസ്സ് പുറത്തിറക്കുന്നു. ഗ്രെയ്റ്റര്‍ നോയിഡയില്‍ ആരംഭിച്ച സയാം ഇന്റര്‍നാഷനല്‍ ബസ്സ് ആന്റ് യൂട്ടിലിറ്റി വെഹിക്കിള്‍സ് ഷോയില്‍ പുതിയ ബസ്സ് ടാറ്റ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Ads By Google

ആഡംബരമായ ഡിവോ കോച്ചാണ് ഇതിന്റെ പ്രത്യേകതയയി കമ്പനി പറയുന്നത്.പരമ്പരാഗതമായി ഷാസികള്‍ വില്‍ക്കപ്പെടുന്ന ഇടത്തരം എം.സി.വി വിപണിയില്‍ പുതിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് കമ്പനി പുതിയ ബസ്സുകള്‍ വിപണിയിലെത്തിക്കുന്നതെന്ന് ടാറ്റാ മോട്ടോഴ്‌സ് കൊമേസ്യല്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍  രവി പിഷാരടി പറഞ്ഞു.

ടാറ്റയുടെ പുതിയ ബസ്സ് ഹ്രസ്വ, ദീര്‍ഘ ദൂര യാത്രകള്‍ക്ക് അനുയോജ്യ വിധത്തിലാണ് നിര്‍മ്മിച്ചത്. കൂടുതല്‍ സുരക്ഷ, യാത്രസുഖം ,ഇന്ധന ക്ഷമത  എന്നിവയാണ് ബസ്സുകളില്‍ ടാറ്റ വാഗ്ദാനം ചെയ്യുന്നത്.

ലക്ഷ്വറി ഇന്‍സിറ്റ് കോച്ചുള്ള ബസ്സില്‍ എഞ്ചിന്‍ മുന്നിലാണ് ഘടിപ്പിച്ചത്. 180 എച്ച്.പി ടാറ്റ പ്ലാറ്റ് ഫോം ഉള്ള ബസ്സില്‍ ഹൈഡ്രോഡൈനാമിക് റീടാര്‍ഡര്‍, ഓവര്‍ഡ്രൈവ് ഗിയര്‍, റേഡിയല്‍ ടയര്‍ എന്നിവയുമുണ്ടാകും.

പുഷ് ബാക്കായ 41 സീറ്റുകളാണ് ബസ്സിലുണ്ടാവുക. വീതിയുള്ള ഇടനാഴിയും, വേര്‍തിരിച്ച ഡ്രൈലര്‍ കായാബിനുമുള്ള ബസ്സ് കമ്പനി യാത്രക്ക് പുറമേ വിനോദ യാത്രക്കും അനുയോജ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ ഇതിന്റെ വില എത്രയെന്ന് ടാറ്റ ഇത്‌വരെ പുറത്ത് വിട്ടില്ല.

Advertisement