മുംബൈ: പോര്‍ച്ചുഗല്ലിലെ മൂവ് ഓണ്‍ ഷൂ കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ നോയല്‍ ടാറ്റയുടെ ടാറ്റ ഇന്‍ര്‍നാഷണല്‍ ലിമിറ്റഡ് വാങ്ങുന്നു. തുകല്‍ ഉല്‍പ്പന്ന കമ്പോളത്തില്‍ ഒന്നാമതെത്താനുള്ള പരിശ്രമത്തിലാണ് 54-കാരനായ നോയല്‍ ടാറ്റ.

2010 മുതല്‍ മൂവ് ഓണുമായി ചര്‍ച്ച നടത്തി വരികയാണ് ടാറ്റ ഇന്റനാഷണല്‍. ഇപ്പോള്‍ അത് കരാറിലെത്തി നില്‍ക്കുന്നു. പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ബെല്‍ജിയം എന്നിവിടങ്ങളില്‍ വ്യാപാരമുള്ള മൂവ് ഓണ്‍ താരതമ്യേന ഒരു പുതിയ സംരംഭമാണ്.

ഈ നിക്ഷേപത്തോടെ ഫൂട്‌വെയര്‍ മേഖലയില്‍ ശക്തമായ അടിത്തറയിടുകയായിരിക്കും ടാറ്റാ ഇന്റര്‍നാഷണല്‍. രത്തന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരനാണ് ടാറ്റാ ഇന്റര്‍നാഷണലിന്റെ മേധാവിയായ നോയല്‍ ടാറ്റ.