ന്യൂദല്‍ഹി: ടാറ്റാ മോട്ടോര്‍സ് അതിന്റെ ഏറ്റവും പുതിയ മോഡലായ eV2 പുറത്തിറക്കി. പെട്രോള്‍-ഡീസല്‍ മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. 2.95 ലക്ഷത്തിനും 3.95 ലക്ഷത്തിനും ഇടയ്ക്കാണ് പുതിയ മോഡലിന്റെ വില.

cr4 റെയില്‍ ഡീസല്‍ എന്‍ജിനാണ് പുതിയ മോഡലിനുള്ളത്. ഡീസല്‍ മോഡല്‍ ലിറ്ററിന് 25 കിലോമീറ്റര്‍ വരെ മൈലേജ് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

ആപ്പിള്‍, നിയോ ഓറഞ്ച്, ഗ്രീന്‍, ആര്‍ട്ടിക് സില്‍വര്‍, മിന്റ് വൈറ്റ് എന്നീ നിറങ്ങളില്‍ പുതിയ മോഡല്‍ ലഭ്യമാകും. 24 മാസത്തെ വാറന്റിയോടെയാകും കാര്‍ പുറത്തിറക്കുക.