മുംബൈ: പുതിയ ചെയര്‍മാനെ തേടുന്ന ടാറ്റാ ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും സമ്പന്ന കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ടു. 3,71,000 കോടി രൂപയുടെ ആസ്ഥിയോടെയാണ് കമ്പനി കമ്പോളത്തില്‍ ഒന്നാമതെത്തിയത്.

രണ്ടാംസ്ഥാനത്തുള്ള മുകേഷ് അംബാനി ഗ്രൂപ്പായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 3,21,750 കോടിയുടേയും അനില്‍ അഗര്‍വാളിന്റെ സ്‌റ്റെര്‍ലൈറ്റ് ഗ്രൂപ്പിന് 1,35,300 കോടിയും അനില്‍ അംബാനിയുടേ ഗ്രൂപ്പിന് 1,25,000 കോടിയുമാണ് മാര്‍ക്കറ്റ് വാല്യൂ. രണ്ടു റിലയന്‍സ് ഗ്രൂപ്പിന്റേയും സമ്പത്ത് ഒരുമിച്ചു കൂട്ടുകയാണെങ്കില്‍ ടാറ്റാഗ്രൂപ്പ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നതും രസകരമായ വസ്തുതയാണ്. അതിനിടെ രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയെ തേടാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.