എഡിറ്റര്‍
എഡിറ്റര്‍
ടാറ്റ, ഹാരിസണ്‍ തോട്ടം ഏറ്റെടുക്കല്‍; രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് നിയമസെക്രട്ടറി തള്ളി
എഡിറ്റര്‍
Tuesday 6th June 2017 12:40pm

തിരുവനന്തപുരം: ടാറ്റ, ഹാരിസണ്‍ ഗ്രൂപ്പുകള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി നിയമനിര്‍മാണത്തിലൂടെ ഏറ്റെടുക്കണമെന്ന എംജി രാജമാണിക്യം റിപ്പോര്‍ട്ടിനെ തള്ളി നിയമവകുപ്പ് രംഗത്ത്.

ഭൂമി ഏറ്റെടുക്കലിന് രാജമാണിക്യം റിപ്പോര്‍ട്ട് അപര്യാപ്തമാണെന്നും പുതിയ കമ്മീഷനെ നിയമിക്കുമെന്നും നിയമ വകുപ്പ് സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ടാറ്റ, ഹാരിസണ്‍. അടക്കമുള്ള വിവിധ കമ്പനികള്‍ കൈവശം വെച്ചിരിക്കുന്ന അഞ്ച് ലക്ഷത്തി ഇരുപതിനായിരം ഏക്കര്‍ നിയമനിര്‍മാണത്തിലൂടെ ഏറ്റെടുക്കണമെന്നായിരുന്നു രാജമാണിക്യം റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ രാജമാണിക്യം സമര്‍പ്പിച്ച സമഗ്രമായ റിപ്പോര്‍ട്ടിന് പകരം പുതിയ നിയമനിര്‍മാണം കൊണ്ടുവരണമെന്നാണ് നിയമവകുപ്പ് ആവശ്യപ്പെടുന്നത്.


Dont Miss സി.പി.ഐ എം.എല്‍.എ ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു 


കമ്പനികളുടെ കൈയ്യിലിരിക്കുന്ന ഭൂമി നിയമ വിരുദ്ധമല്ലെന്നും കാലങ്ങളായി കൈവശംവെച്ച് അനുഭവിക്കുന്നതുമാണെന്നാണ് നിയമവകുപ്പ് സെക്രട്ടറി പറയുന്നത്.

ഹാരിസണ്‍ അടക്കമുള്ള കമ്പനികള്‍ ഭൂമി അവകാശപ്പെടുത്തിയിരിക്കുന്നത് അനധികൃതമല്ലെന്നും പാട്ടക്കരാര്‍ കഴിഞ്ഞ ഭൂമി മാത്രമാണ് ഇതെന്നും നിയമസെക്രട്ടറി പറയുന്നു.
ടാറ്റയുടേത് അനധികൃത കൈയ്യേറ്റമാണെന്നത് കോടതി അംഗീകരിച്ചതിന് പിന്നാലെ ഒന്‍പത് വിജിലന്‍സ് കേസുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വിദേശ നാണ്യ വിനിമയ നിയമം, കേരള ഭൂസംരക്ഷണ നിയമം, ഇന്ത്യന്‍ കമ്പനി ആക്ട് തുടങ്ങിയവയെല്ലാം ലംഘിച്ചാണ് സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി വിദേശ കമ്പനികള്‍ കൈവശം വെച്ചിരിക്കുന്നതെന്നാണ് രാജമാണിക്യം റിപ്പോര്‍ട്ടില്‍ പറയുന്നത്.

Advertisement