Categories

രത്തന്‍ ടാറ്റക്ക് ശേഷം ആര്? അന്വേഷണം തുടരുന്നു

മുംബൈ: രത്തന്‍ ടാറ്റ സ്ഥാനമൊഴിയുന്നതോടെ ടാറ്റാ ഗ്രൂപ്പിനെ ആരു നയിക്കമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി. ടാറ്റ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുതിയ പിന്‍ഗാമിയെ കണ്ടെത്താനായി ഒരു സമിതിയെതന്നെ കമ്പനി നിയോഗിച്ചിട്ടുണ്ട്. 2012 ലാണ് രത്തന്‍ ടാറ്റ സ്ഥാനമൊഴിയുന്നത്. ജെ ആര്‍ ഡി ടാറ്റയില്‍ നിന്നും 1991 ലാണ് രത്തന്‍ ടാറ്റ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്.

വിദേശത്തു നിന്നുള്ള ഒരംഗമുള്‍പ്പടെ അഞ്ചുപേരാണ് സമിതിയിലുള്ളത്. സമിതിയിലെ മറ്റംഗങ്ങള്‍ ആരെല്ലാമാണെന്നത് വ്യക്തമല്ല. 75 വയസ് വരെയാണ് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്റെ കാലാവധി. ‘നാനോ’ പുറത്തിറക്കിയത് തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്നും വിരമിക്കാന്‍ തയ്യാറെടുക്കുകയാണെന്നും രത്തന്‍ ടാറ്റ വ്യക്തമാക്കിയിരുന്നു.

2006ല്‍ ഡച്ച് ഉരുക്കു കമ്പനിയായ കോറസ് ഏറ്റെടുത്തതോടെയാണ് ടാറ്റാ ഗ്രൂപ്പ് അന്താരാഷ്ട്ര രംഗത്ത് ശ്രദ്ധനേടിയത്. തുടര്‍ന്ന് ബ്രിട്ടനിലെ ഓട്ടോ കമ്പനിയായ ലാന്‍ഡ് റോവറിനെയും 2.3 ബില്യണ്‍ ഡോളര്‍ കരാറിന് ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.