ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും ‘വലിയ’ ചെറിയ കാറായ നാനോയുടെ വാറന്റി കാലാവധി ടാറ്റ വര്‍ധിപ്പിച്ചു. കാറിന്റെ വില്‍പ്പനയിലുണ്ടായ ഇടിവ് കണക്കിലെടുത്താണ് പുതിയ തീരുമാനം.

നാനോ കാറുകളുടെ സുരക്ഷയെക്കുറിച്ച് ഏറെ സംശയങ്ങളുയര്‍ന്നിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാനോയുടെ അപകടസാധ്യതയെക്കുറിച്ചും ഓടുന്നതിനിടെ കത്തുന്നതിനെക്കുറിച്ചും പരാതികളുയര്‍ന്നിരുന്നു.

Subscribe Us:

ഇതിനെത്തുടര്‍ന്ന് ഉപയോക്താക്കള്‍ക്കായി ‘നാനോ ഹാപ്പി ഗ്യാരന്റി’ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. കാറിന്റെ വാറന്റി കാലയളവ് കൂട്ടി വില്‍പ്പന വര്‍ധിക്കുകയാണ് ടാറ്റയുടെ ലക്ഷ്യം.