കൊച്ചി: ടാറ്റാടെലി സര്‍വ്വീസ് ലിമിറ്റഡിന്റെ ജി എസ് എം ദാതാക്കളായ 3G സേവനം ആരംഭിച്ചു. ഈ സേവനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യകമ്പനിയാണ് ടാറ്റാ ടെലിസര്‍വ്വീസ്. ജപ്പാനിലെ എന്‍ ഡി ടി ഡോക്കോമൊയുടെ സഹകരണത്തോടെയാണ് ത്രി ജീ സേവനം ആരംഭിച്ചിരിക്കുന്നത്.

കേരളത്തിനു പുറമേ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സര്‍ക്കിളുകളിലും പദ്ധതി ആരംഭിച്ചിട്ടുണ്ട്.

ത്രീ ജി സേവനത്തിന്റെ തുടക്കത്തില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനായി നിരവധി ഓഫറുകളും ടാറ്റാ ഡോക്കോമോ പ്രഖ്യാപിച്ചിട്ടുണ്ട്.