ഇടുക്കി: മൂന്നാറില്‍ ടാറ്റ അനധികൃതമായി നിര്‍മ്മിച്ച ഡാം പൊളിക്കുന്നത് അനുവദിക്കില്ലെന്ന് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ എ. കെ മണി. അത്തരമൊരു നീക്കമുണ്ടയാല്‍ തൊഴിലാളികളെ അണിനിരത്തി തടയുമെന്നും അദ്ദേഹം ഭീക്ഷണിപ്പെടുത്തി. ഇവിടെ നിന്നാണ് ആനകള്‍ വെള്ളം കുടിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

തന്റെ നിലപാട് തന്നെയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെന്നും അദ്ദേഹം പ്രത്യാശ പ്രകടിച്ചു. കഴിഞ്ഞ ദിവസം മുന്നാറിലെ തൊഴിലാളികള്‍ക്കിടയിലും നേതാക്കള്‍ക്കിടെയിലും ടാറ്റ വ്യാപകമായ പ്രചാരണം നടത്തിയിരുന്നു.