മൂന്നാര്‍: മൂന്നാറില്‍ ടാറ്റ നിര്‍മ്മിച്ച ഡാം അനധികൃതമാണെന്ന് വൈദ്യുതി മന്ത്രി എ കെ ബാലന്‍. ഡാം പൊളിച്ചുമാറ്റുന്നതുള്‍പ്പെടെയുള്ള നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും. ഈ പ്രദേശമെല്ലാം പാരിസ്ഥിതിക ദുര്‍ബല പ്രദേശമാണെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടുണ്ട്.

ഇവിടെ നിര്‍മ്മാണത്തിന് ടാറ്റക്ക് ഒരു അധികാരവുമില്ല. ജലവിഭവ മന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് നിര്‍മ്മാണം നടന്നത്. ചെങ്കുളം ഡാമിലേക്ക് പോകുന്ന വെള്ളം തടയുന്ന തരത്തില്‍ ഡാം നിര്‍മ്മിച്ചതും തെറ്റാണ്. ഡാം നിര്‍മ്മാണത്തിന് കെ എസ് ഇ ബിയുടെ അനുമതിയും വാങ്ങേണ്ടതുണ്ട്. ഈ സ്ഥലം ടാറ്റയുടെ പാട്ടഭൂമിയിലാണോ അല്ലയോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.