മുംബൈ: ടാറ്റ കെമിക്കല്‍സ് ലിമിറ്റഡ് (ടി സി എല്‍) പുതിയ ഏറ്റെടുക്കലുമായി രംഗത്ത്. ബ്രിട്ടീഷ് സാല്‍റ്റ് ലിമിറ്റഡിനെയാണ് 93 മില്യണ്‍ കരാറിലൂടെ കമ്പനി ഏറ്റെടുക്കുന്നത്.

ടാറ്റയുടെ ബ്രിട്ടനിലെ പങ്കാളി ബ്രണ്ണര്‍ മോഡ് ഇതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.ബ്രിട്ടിഷ് സാല്‍റ്റിന്റെ 100 ശതമാനം ഓഹരിയും കൈയ്യടക്കാനാണ് നീക്കം. പുതിയ ഏറ്റെടുക്കലിന്റെ വാര്‍ത്തയെ തുടര്‍ന്ന് സെന്‍സെക്‌സില്‍ ടി സി എല്ലിന്റെ ഓഹരികളില്‍ 2.23 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.