ന്യൂദല്‍ഹി: സൗദി അറേബ്യയിലേക്ക് 1000 സ്‌കൂള്‍ ബസുകള്‍ കയറ്റി അയക്കാന്‍ ടാറ്റ മോട്ടോഴ്‌സിന് ഓര്‍ഡര്‍. ഒരു ഇന്ത്യന്‍ ബസ് നിര്‍മ്മാതാവിന് ലഭിക്കുന്ന ഏറ്റവും വലിയ ഓര്‍ഡറാണിത്. എയര്‍ക്കണ്ടീഷനിങ് ചെയ്ത 1000 ബസുകളാണ് കയറ്റി അയക്കുക. ലെഫ്റ്റ് ഹാന്‍ഡ് െ്രെഡവ് ബസുകളാണിവ. ബസുകള്‍ ടാറ്റയുടെ വിവിധ പ്ലാന്റുകളില്‍ അവസാനഘട്ടത്തിലാണ്. ഏപ്രിലില്‍ ആദ്യഘട്ടം കയറ്റുമതി ആരംഭിക്കാനാണ് ഉദ്ദേശ.

50 ദശലക്ഷം ഡോളറാണ് 1000 ബസുകളുടെ വില. 2010 അവസാനത്തോടെ അവസാന ബസും സൗദിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. പെണ്‍കുട്ടികളെ സ്‌കൂളിലേക്കും തിരിച്ചും കൊണ്ടുവരാനാണ് ടാറ്റയുടെ ബസുകള്‍ ഉപയോഗിക്കുക. 6500 ബസുകള്‍ സ്വന്തമായുള്ള ഹഫില്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന കമ്പനിയാണ് ടാറ്റക്ക് ബസുകളുടെ ഓര്‍ഡര്‍ നല്‍കിയത്. സൗദിയിലെ ഏറ്റവു വലിയ െ്രെപവറ്റ് ബസ് ഓപ്പറേറ്റിങ് കമ്പനിയാണ് ഹഫില്‍.