ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖവാഹന നിര്‍മ്മാതാക്കളായ ടാറ്റാമോട്ടോഴ്‌സിന്റെ ആഢംബര ക്രോസ് ഓവര്‍ വാഹനമായ ആര്യയുടെ പുതിയ വേരിയന്റ് ടു വീല്‍ ഡ്രൈവ് മോഡല്‍ വിപണിയിലെത്തി.

പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ആര്യ ടു വീല്‍ ഡ്രൈവ് പ്രസ്റ്റീജ്, പ്രഷര്‍, പ്യൂര്‍ എന്നീ മൂന്ന് മോഡലുകളില്‍ ലഭ്യമാവും. സാങ്കേതികതയും, സുഖസൗകര്യങ്ങളും, ഉപയോഗക്ഷമതയും സമന്വയിക്കുന്ന പുതിയ മോഡലിനെ വിലക്കുറവും ആകര്‍ഷകമാക്കുന്നു. പുതിയ മോഡലിന് 11.61 ലക്ഷത്തിനും 14.26 ലക്ഷത്തിനുമിടയിലാണ് വില നിശ്ചയിച്ചിരിക്കുന്നത്.

ടാറ്റ നേരത്തെ ആര്യ ഓള്‍ വീല്‍ ഡ്രൈവ് പുറത്തിറക്കിയിരുന്നു. കാഴ്ചയിലും, സാങ്കേതികതയിലും, ഡ്രൈവബിലിറ്റിയിലപം, ആധൂനികതയിലുമെല്ലാം മികച്ച് നിന്നിട്ടും ആര്യ ഓള്‍വീല്‍ ഡ്രൈവ് കമ്പനി വിചാരിചത്ര വില്‍പ്പന കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ടു വീല്‍ ഡ്രൈവ് മോഡലുമായി ടാറ്റ രംഗത്ത് വന്നിരിക്കുന്നത്.