എഡിറ്റര്‍
എഡിറ്റര്‍
തരുണ്‍ തേജ്പാലിന് ഇടക്കാല ജാമ്യം
എഡിറ്റര്‍
Friday 29th November 2013 8:31pm

tarun

ഗോവ: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിന് ഇടക്കാല ജാമ്യം.

നാളെ രാവിലെ 10 മണിവരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഗോവ സെഷന്‍സ് കോടതിയാണ്  തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച് ജാമ്യത്തിന് ഉത്തരവിട്ടിരിക്കുന്നത്. ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടരുന്നതിനിടെ തേജ്പാലിനെ അറസ്റ്റ് ചെയ്തിരുന്നു. ഗോവയിലെ ദബോളിം വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ്. അറസ്റ്റിന് തൊട്ട് പിന്നാലെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

തേജ്പാലിന് ഇന്ന് ഉച്ച കഴിഞ്ഞ് 2.30 വരെ നോര്‍ത്ത് ഗോവ ജില്ലാ സെഷന്‍സ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇദ്ദേഹം ഗോവയിലെത്തിയത്.

വ്യാഴാഴ്ച കോടതിയില്‍ ഹാജരാകാനായിരുന്നു ഗോവ പോലീസിന്റെ നിര്‍ദേശം. സമയപരിധി നീട്ടിത്തരണമെന്ന് തേജ്പാല്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഈ ആവശ്യം ഗോവ പോലീസ് തള്ളുകയായിരുന്നു.

തുടര്‍ന്ന് ഇന്ന് രാവിലെ തേജ്പാലിന്റെ  വസതിയില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പുലര്‍ച്ചെ ആറിനാണ് ഗോവ െ്രെകംബ്രാഞ്ച് ന്യൂദല്‍ഹിയിലെ തേജ്പാലിന്റെ വസതിയില്‍ റെയ്ഡ് നടത്തിയത്.

എന്നാല്‍ പൊലീസിന് തേജ്പാലിനെ കണ്ടെത്താനായില്ല.

നവംബര്‍ ആദ്യവാരം പനാജിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ തിങ്ക് ഫെസ്റ്റിനിടെ യുവപത്രപ്രവര്‍ത്തകയെ തരുണ്‍ തേജ്പാല്‍ രണ്ടു തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.

Advertisement