എഡിറ്റര്‍
എഡിറ്റര്‍
തരുണ്‍ തേജ്പാല്‍ നിരന്തരം മൊഴി മാറ്റുന്നു: ഗോവ പോലീസ്
എഡിറ്റര്‍
Saturday 30th November 2013 11:50am

tarun

ഗോവ: ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ നിരന്തരം മൊഴി മാറ്റുകയാണെന്ന് ഗോവ പോലീസ് കോടതിയില്‍ വ്യക്തമാക്കി.

ആദ്യ ഘട്ടത്തില്‍ തെറ്റുപറ്റിയെന്ന് പറഞ്ഞ് പെണ്‍കുട്ടിക്ക് ക്ഷമാപണ കത്ത് അയച്ച തേജ്പാല്‍ രണ്ടാം ഘട്ടത്തില്‍ തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന് പറഞ്ഞു.

പിന്നീട് ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് തേജ്പാല്‍ വാദിച്ചത്. ഇത്തരത്തില്‍ നിരന്തരം മൊഴി മാറ്റുന്ന തേജ്പാലിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കണമെന്നും ഗോവ പോലീസ് കോടതിയോട് ആവശ്യപ്പെട്ടു.

തരുണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. 14 ദിവസത്തേക്ക് തേജ്പാലിനെ കസ്റ്റഡിയില്‍ വേണമെന്ന് ഗോവാ പോലീസ് ആവശ്യപ്പെട്ടു.

പരാതിക്കാരിക്ക് അയച്ച കത്തില്‍ തരുണ്‍ കുറ്റം സമ്മതിക്കുന്നുണ്ട്. തേജ്പാലിന് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കും. പല തരത്തിലും പലരേയും തരുണ്‍ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പോലീസ് കോടതിയെ അറയിച്ചു.

തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടരുകയാണ്. അതേസമയം തേജ്പാല്‍ അന്വേഷത്തോട് സഹകരിക്കുന്നുണ്ടെന്നും ഇടക്കാല ജാമ്യം ദുരുപയോഗം ചെയ്തില്ലെന്നും അതുകൊണ്ട് തന്നെ ജാമ്യം അവുവദിക്കണമെന്നുമാണ് തേജ്പാലിന്റെ അഭിഭാഷക വാദിച്ചത്.

പാസ്‌പോര്‍ട്ട് അധികൃതര്‍ക്ക് തിരിച്ചേല്‍പ്പിക്കാനും അന്വേഷണം തീരുന്നത് വരെ ഡല്‍ഹിയില്‍ തങ്ങാനും തയ്യാറാണെന്ന് തരുണ്‍ തേജ്പാല്‍ കോടതിയെ അറിയിച്ചു.

ഇന്ന് രാവിലെ തന്നെ തേജ്പാല്‍ െ്രെകംബ്രാഞ്ച് ഓഫീസിലെത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ മടങ്ങുകയായിരുന്നു. ഇന്നലെ രാത്രി ഒന്നരമണിക്കൂറോളം തേജ്പാലിനെ െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.

Advertisement